ബിപോർജോയ് ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിയായി മാറും; വ്യാപക മഴയ്ക്ക് സാധ്യത

By Web TeamFirst Published Jun 7, 2023, 7:09 AM IST
Highlights

മറ്റന്നാളോടെ അതിതീവ്രചുഴലിക്കാറ്റായി മാറിയേക്കും. ഇതിന്റെ സ്വാധീനഫലമായി കേരളത്തിലും മഴ കിട്ടും. പത്തനംതിട്ടയിലും ആലപ്പുഴയിലും ഇന്ന് യെല്ലോ അലർട്ടാണ്. 

തിരുവനന്തപുരം: അറബിക്കടലിലെ ബിപോർജോയ് ചുഴലിക്കാറ്റ് അടുത്ത മണിക്കൂറുകളിൽ തീവ്രമാകും. വടക്ക് ദിശയിൽ സഞ്ചരിക്കുന്ന ബിപോർജോയ് ചുഴലിക്കാറ്റ് കറാച്ചി തീരത്തേക്കോ, ഒമാൻ തീരത്തേക്കോ നീങ്ങാനാണ് സാധ്യത. മറ്റന്നാളോടെ അതിതീവ്രചുഴലിക്കാറ്റായി മാറിയേക്കും. ഇതിന്റെ സ്വാധീനഫലമായി കേരളത്തിലും മഴ കിട്ടും. പത്തനംതിട്ടയിലും ആലപ്പുഴയിലും ഇന്ന് യെല്ലോ അലർട്ടാണ്. മോശം കാലാവസ്ഥയ്ക്ക് സാധ്യത ഉള്ളതിനാൽ കേരളാ, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഉണ്ട്. കേരളാ തീരത്തെ തുറമുഖങ്ങൾക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അറബിക്കടലിൽ ബിപോർജോയ് ചുഴലിക്കാറ്റ് രൂപപ്പെട്ടു; കേരളത്തിൽ മഴയും ഇടിയും മിന്നലിനും സാധ്യത

 

 

click me!