തിരുവനന്തപുരം വിമാനത്താവള വിവാദം; വിശദീകരണവുമായി സിറിൽ അമർചന്ദ് മംഗൾദാസ് കമ്പനി

By Web TeamFirst Published Aug 24, 2020, 6:23 AM IST
Highlights

അമർചന്ദ് കമ്പനിയുടെ സേവനം തേടുന്ന കക്ഷിയുടെ വിവരങ്ങൾ ഒരിക്കലും മറ്റാരും അറിയാറില്ലെന്നും അദാനിക്ക് വിമാനത്താവള വിഷയത്തിൽ കമ്പനി നിയമോപദേശം നൽകിയിട്ടില്ലെന്നും അമർചന്ദ് കമ്പനി വിശദീകരിക്കുന്നു.

കൊച്ചി: തിരുവനന്തപുരം വിമാനത്താവള വിവാദത്തിൽ വിശദീകരണവുമായി സിറിൽ അമർചന്ദ് മംഗൾദാസ് കമ്പനി. കേരളത്തിന്റെ വിമാനത്താവള ലേലത്തുകയുടെ കാര്യത്തിൽ അമർചന്ദ് കമ്പനി ഇടപെട്ടിട്ടില്ലെന്ന് കമ്പനി വക്താവ് വിശദീകരിച്ചു. കേരളത്തിന് നിയമസഹായം മാത്രമാണ് നൽകിയതെന്നും. കേരളം ക്വോട്ട് ചെയ്ത തുക ലേലസമയം വരെ രഹസ്യമായിരുന്നുവെന്നുമാണ് കമ്പനി പറയുന്നത്. 

അമർചന്ദ് കമ്പനിയുടെ സേവനം തേടുന്ന കക്ഷിയുടെ വിവരങ്ങൾ ഒരിക്കലും മറ്റാരും അറിയാറില്ലെന്നും അദാനിക്ക് വിമാനത്താവള വിഷയത്തിൽ കമ്പനി നിയമോപദേശം നൽകിയിട്ടില്ലെന്നും അമർചന്ദ് കമ്പനി വിശദീകരിക്കുന്നു. അദാനിക്ക് അവരുടെതന്നെ നിയമോപദേശകരുണ്ട്. ഇംഗ്ലീഷ് ദിനപത്രത്തോടാണ് അമർചന്ദ് കമ്പനി വക്താവിന്‍റെ വിശദീകരണം.

ഇതിനിടെ തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് പാട്ടത്തിന് നൽകാനുളള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഉപഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സംസ്ഥാനം നൽകിയ അപ്പീൽ ഹൈക്കോടതിയിൽ നിലനിൽക്കേ പാട്ട നടപടികളുമായി മുന്നോട്ടു പോകുന്നത് തടയണമെന്നാണ് ആവശ്യം. തുടർ നടപടികൾ അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

click me!