ഡിലിറ്റ് വിവാദം: രാഷ്ട്രീയമായി പ്രതിരോധിക്കാൻ സർക്കാർ, രാജ്‌ഭവനെതിരെ സിപിഎം

Published : Jan 09, 2022, 07:05 AM IST
ഡിലിറ്റ് വിവാദം: രാഷ്ട്രീയമായി പ്രതിരോധിക്കാൻ സർക്കാർ, രാജ്‌ഭവനെതിരെ സിപിഎം

Synopsis

രാഷ്ട്രീയ പശ്ചാത്തലത്തിൽ രാഷ്ട്രപതിയായ രാം നാഥ് കോവിന്ദിന് ഡി ലിറ്റ് നൽകേണ്ടതില്ലെന്നായിരുന്നു സിപിഎം നേതൃത്വം സിൻഡിക്കേറ്റിലെ പാർട്ടി പ്രതിനിധികളെ അറിയിച്ചത്

തിരുവനന്തപുരം: രാഷ്ട്രപതിയുടെ ഡിലിറ്റ് വിവാദത്തെ രാഷ്ട്രീയമായി തന്നെ സംസ്ഥാന സർക്കാർ പ്രതിരോധിക്കും. വിവാദത്തിൽ വിസിയുടെ ഗവർണർക്കുള്ള കത്ത് പുറത്തായതോടെയാണിത്. വിഷയത്തിൽ രാജ്ഭവന്റെ വിശ്വാസ്യത ചോദ്യംചെയ്ത് സിപിഎം രംഗത്തെത്തി.  ഗവർണറുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾ പുറത്തായെന്നാണ് സിപിഎം നിലപാട്.

രാഷ്ട്രപതിക്ക് ഡി ലിറ്റ് നൽകുന്നതിനെ സിപിഎം എതിർത്തിരുന്നു. രാഷ്ട്രീയ പശ്ചാത്തലത്തിൽ രാഷ്ട്രപതിയായ രാം നാഥ് കോവിന്ദിന് ഡി ലിറ്റ് നൽകേണ്ടതില്ലെന്നായിരുന്നു സിപിഎം നേതൃത്വം സിൻഡിക്കേറ്റിലെ പാർട്ടി പ്രതിനിധികളെ അറിയിച്ചത്. ഇതിനു പിന്നാലെയാണ് വിസി ഗവർണറെ നേരിൽക്കണ്ട് കത്ത് നൽകിയത്.

ഡിലിറ്റ് വിവാദത്തിൽ വിസി ഡോ മഹാദവൻ പിള്ള ചാൻസലർക്ക് നൽകിയ കത്ത് പുറത്താകും വരെയും, പോര് ഗവർണറും പ്രതിപക്ഷ നേതാവും തമ്മിലായിരുന്നു. വെറും കാഴ്ചക്കാരുടെ റോളിലായിരുന്നു സർക്കാർ. പ്രതികരണം നൽകാതെ സർക്കാർ മാറിനിന്നപ്പോഴും ഡിലിറ്റ് നൽകാൻ ആവശ്യപ്പെട്ടിരുന്നോയെന്ന് ഗവർണർ തന്നെ വ്യക്തമാക്കണമെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി പ്രതികരിച്ചത്.

വിസി ഗവർണർക്ക് നൽകിയ മറുപടി കത്ത് പുറത്തായതിന് പിന്നാലെ വിവാദത്തിന് തിരിക്കൊളുത്തിയ ചെന്നിത്തല ചാമ്പ്യനായി. ഒഴിഞ്ഞ് മാറിയ സർക്കാരും തെളിവ് ആവശ്യപ്പെട്ട സിപിഎമ്മും മറുപടി പറയേണ്ട സ്ഥിതിയിലുമായി. സിൻഡിക്കേറ്റ് ചേർന്ന് ഔദ്യോഗികമായി തീരുമാനമെടുക്കാതെ വിസി ഗവർണർക്ക് മറുപടി നൽകിയത് വിവാദങ്ങൾ ഒഴിവാക്കാനാണ്. തന്ത്രം മനസിലാക്കിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പിടിച്ച പിടിയാലെ വിസിയിൽ നിന്നും മറുപടി എഴുതി വാങ്ങി. ഒടുവിൽ പഴി വിസിക്കാണെങ്കിലും കത്തിലെ ഉള്ളടകത്തിൽ സിൻഡിക്കേറ്റ് അംഗങ്ങളുടെ വിയോജിപ്പ് പരാമർശിക്കുന്നു. എഴുതി നൽകിയ മറുപടിയിൽ വിസിക്ക് ഗവർണറെ തെറ്റിദ്ധരിപ്പിക്കാനാകില്ലെന്നിരിക്കെ സിൻഡിക്കേറ്റ് വിയോജിപ്പിൽ രാഷ്ട്രീയ സ്വാധീനമുണ്ടായിരുന്നുവെന്നും വ്യക്തം.

ഗവർണർ വിസിയോട് ആവശ്യപ്പെട്ട കാര്യം വൈസ് ചാൻസലർ മഹാദേവൻപിള്ള സിൻഡിക്കേറ്റിലെ പ്രധാനികളുമായാണ് ചർച്ച ചെയ്തത്. ഇക്കാര്യം എകെജി സെന്‍ററിൽ സിൻഡിക്കേറ്റിലെ സിപിഎം പ്രതിനിധികൾ അറിയിക്കുകയും ബിജെപി - ആർഎസ്എസ് പശ്ചാത്തലം ഒന്നുകൊണ്ടു മാത്രം രാഷ്ട്രപതിയായ രാംനാഥ് കോവിന്ദിന് ഡിലിറ്റ് നൽകേണ്ടതില്ല എന്നുമായിരുന്നു മറുപടി. ഇതാണ് സിൻഡിക്കേറ്റ് അംഗങ്ങൾ വിസിയെ അറിയിച്ചത്. ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയും സിൻഡിക്കേറ്റിന്‍റെ ഭാഗമെന്നിരിക്കെ സർക്കാർ അറിഞ്ഞില്ലെന്ന വാദവും വിലപോകില്ല. ഇതിൽ മുഖ്യമന്ത്രിയോ ഉന്നത വിദ്യാഭ്യാസ മന്ത്രിയോ പ്രതികരിക്കുമോ എന്നതാണ് പ്രധാനം. കത്ത് പുറത്തായതിൽ രാജ്ഭവന്‍റെ വിശ്വാസ്യത ചോദ്യം ചെയ്യുകയാണ് സിപിഎം. കത്ത് പുറത്തായതോടെ ഗവർണറുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾ ശക്തമായി ഉയർത്തിക്കാട്ടാനാണ് സിപിഎം തീരുമാനം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ആളുകേറാമലയിലെ ദുരൂഹ കൊലപാതകത്തിൽ വൻ ട്വിസ്റ്റ്, ഡിഎൻഎ പരിശോധനാഫലം പുറത്ത്; കൊല്ലപ്പെട്ടത് പ്രതിയെന്നു സംശയിച്ചയാൾ
കേരളത്തിന് മോദിയുടെ ഗ്യാരന്‍റി, 'എൻഡിഎയ്ക്ക് ഇത്തവണ അവസരം നൽകിയാൽ വികസനം ഉറപ്പാക്കും'; എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം