ഡീ സോൺ കലോത്സവം: എസ്എഫ്ഐക്കാര്‍ അക്രമം നടത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടില്ലെന്ന് ചെയർ പേഴ്സൺ നിഥിൻ ഫാത്തിമ

Published : Jan 28, 2025, 11:46 AM ISTUpdated : Jan 28, 2025, 02:57 PM IST
ഡീ സോൺ കലോത്സവം: എസ്എഫ്ഐക്കാര്‍ അക്രമം നടത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടില്ലെന്ന് ചെയർ പേഴ്സൺ നിഥിൻ ഫാത്തിമ

Synopsis

ആക്രമണം തുടങ്ങിവച്ചത് എസ്എഫ്ഐക്കാർ. കലോത്സവം അലങ്കോലപ്പെടുത്തുക എന്ന ഉദ്ദേശത്തോടുകൂടിയായിരുന്നു എസ്എഫ്ഐ അക്രമമെന്നും കാലിക്കറ്റ് യൂണിവേഴ്സിറ്റി ചെയർ പേഴ്സൺ

തൃശ്ശൂര്‍: കാലിക്കറ്റ് യൂണിവേഴ്സിറ്റി  ഡീസോൺ കലോത്സവത്തിനിടെ  ആക്രമണം തുടങ്ങിവച്ചത് എസ്എഫ്ഐക്കാരെന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി ചെയർ പേഴ്സൺ നിഥിൻ ഫാത്തിമ പറഞ്ഞു. സ്കിറ്റ് മത്സരം തീർന്നതിനു പിന്നാലെ സ്റ്റേജ് കയ്യേറി എസ്എഫ്ഐക്കാർ അക്രമം അഴിച്ചുവിട്ടു. ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് കെഎസ്ഇക്കാർ അക്രമം നടത്തുന്ന ദൃശ്യങ്ങൾ മാത്രമാണ്. എസ്എഫ്ഐക്കാർ അക്രമം നടത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടില്ല. കലോത്സവം അലങ്കോലപ്പെടുത്തുക എന്ന ഉദ്ദേശത്തോടുകൂടിയായിരുന്നു എസ്എഫ്ഐ അക്രമമെന്നും അവര്‍ കുറ്റപ്പെടുത്തി

എസ്എഫ്ഐ പ്രവർത്തകർ കാറിലും ബൈക്കിലും പിന്തുടർന്ന് ആക്രമിച്ചുവെന്ന്  ആംബുലൻസ് ഡ്രൈവർ വൈഭവ് പറഞ്ഞു. പ്രാണരക്ഷാർത്ഥമാണ് പോലീസ് സ്റ്റേഷനിലേക്ക് ഓടിച്ചു കയറിയത്. പമ്പിൽ ഇന്ധനം നിറയ്ക്കാൻ കയറിയതിനു ശേഷം പുറത്തേക്ക് ഇറങ്ങുന്നതിനിടെ കാറ്  കുറുകെ ഇട്ട് ആക്രമിച്ചു. അവിടെനിന്ന് രക്ഷപ്പെട്ട് ആലുവ ഭാഗത്തേക്ക് പോയപ്പോഴും പിന്തുടർന്നു. തുടർന്നാണ് കൊരട്ടി സ്റ്റേഷനിലേക്ക് ഓടിച്ചു കയറിയത്. ഒരു മഹല്ല് കമ്മിറ്റിയുടെ ഉടമസ്ഥതയിലുള്ള ആംബുലൻസ് ആണ് ആക്രമിച്ചത്. കെഎസ്‌യു ജില്ലാ പ്രസിഡന്റ് ഗോകുൽ ഗുരുവായൂർ ഉൾപ്പെടെയുള്ളവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു ആക്രമണമെന്നും അദ്ദേഹം പറഞ്ഞു

കെഎസ് യു-എസ്എഫ്ഐ പ്രവർത്തകർ ഏറ്റുമുട്ടി; ഞെട്ടിച്ച് ദൃശ്യങ്ങൾ; കാലിക്കറ്റ് സർവ്വകലാശാല കലോത്സവം നിർത്തിവെച്ചു

PREV
click me!

Recommended Stories

'രാഹുലിന്റെ അറസ്റ്റ് കോടതി തടഞ്ഞത് സ്വാഭാവിക നടപടി, മനഃപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല': മുഖ്യമന്ത്രി
തിരുവനന്തപുരം കോർപ്പറേഷന് ലഭിച്ച 1000 കോടി കേന്ദ്ര ഫണ്ടില്‍ തിരിമറിയെന്ന് ബിജെപി ,അന്വേഷണം അവശ്യപ്പെട്ട് കേന്ദ്രത്തിന് പരാതി നൽകി