
പാലക്കാട്: ഇന്ത്യയുടെ യശസ്സ് ആകാശങ്ങള്‍ക്കപ്പുറമെത്തിച്ച ചന്ദ്രയാന്‍ 3 ദൗത്യത്തിന്റെ വിജയമാഘോഷിക്കാന്‍ നൃത്തശില്‍പമൊരുങ്ങുന്നു. ലോകത്തെ ആദ്യ സയന്‍സ് ഫിക്ഷന്‍ എന്നറിയപ്പെടുന്ന 'സോമ്‌നിയം' ആണ് മോഹിനിയാട്ടത്തിലൂടെ അരങ്ങിലെത്തുന്നത്. പാലക്കാട് നടക്കുന്ന 'സമന്വയം 2023' സ്വരലയ ദേശീയ നൃത്ത-സംഗീതോത്സവത്തിന്റെ ഭാഗമായാണ് ഡിസംബര്‍ 25 ന് വൈകിട്ട് ഈ കലാസൃഷ്ടി ഒരുങ്ങുന്നത്.
പതിനേഴാം നൂറ്റാണ്ടിലെ ജര്‍മ്മന്‍ ശാസ്ത്രജ്ഞന്‍ ജോഹന്നാസ് കെപ്ലറാണ് പ്രശസ്തമായ ഈ സയന്‍സ് ഫിക്ഷന്‍ എഴുതിയത്. ദൂരദര്‍ശിനി കണ്ടു പിടിക്കാത്ത കാലത്ത് ചാന്ദ്ര ജ്യോതിശാസ്ത്രത്തെ അവതരിപ്പിക്കുകയും ചന്ദ്രനിലേക്കുള്ള യാത്ര വിഭാവനം ചെയ്യുന്നതുമാണ് സോമ്‌നിയത്തിന്റെ ഇതിവൃത്തം. ഇന്ത്യയുടെ ചന്ദ്രയാന്‍ ദൗത്യത്തിന് പിന്നിലുള്ള അര്‍പ്പണബോധമുള്ള ശാസ്ത്രജ്ഞര്‍ക്കുള്ള ആദരവായാണ് ഈ നൃത്തശില്പം അവതരിപ്പിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.
'നിലാക്കനവ്' എന്ന പേരിട്ട ഈ നൃത്തശില്പം ദേശീയ അവാര്‍ഡ് ജേതാവായ ചലച്ചിത്ര സംവിധായകന്‍ വിനോദ് മങ്കരയുടെ മേല്‍നോട്ടത്തിലാണ് ഒരുങ്ങുന്നത്. പ്രശസ്ത മോഹിനിയാട്ടം നര്‍ത്തകി ഗായത്രി മധുസൂധനാണ് ഈ നൃത്തശില്‍പം അവതരിപ്പിക്കുന്നത്. പാശ്ചാത്യസിംഫണിയും സോപാന സംഗീതവും കൂട്ടിയോജിപ്പിച്ച് പ്രശസ്ത സംഗീതസംവിധായകന്‍ രമേഷ് നാരായണ്‍ ആണ് സംഗീതം പകരുന്നത്. കഥകളി ഗായകന്‍ സദനം ജ്യോതിഷ് ബാബുവാണ് ആലാപനം. കെപ്‌ളറുടെ കൃതിക്ക് മോഹിനിയാട്ട സാഹിത്യമെഴുതിയത് സേതുവും മാനവും ചേര്‍ന്നാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam