മന്‍സിയക്ക് ഐക്യദാര്‍ഢ്യം: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ നൃത്തോല്‍സവം ഉപേക്ഷിച്ച് നര്‍ത്തകിമാര്‍

Published : Apr 01, 2022, 07:08 AM IST
മന്‍സിയക്ക് ഐക്യദാര്‍ഢ്യം: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ നൃത്തോല്‍സവം ഉപേക്ഷിച്ച് നര്‍ത്തകിമാര്‍

Synopsis

 'നൃത്തോല്‍സവത്തില്‍' പങ്കെടുക്കാന്‍ അവസരം നിഷേധിക്കപ്പെട്ട നര്‍ത്തകി മന്‍സിയയ്ക്ക് ഐക്യദാ‍‍ർഢ്യവുമായി ന‍ർത്തകി ദേവിക സജീവനും, അഞ്ജു അരവിന്ദും

ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ഉത്സവത്തോടനുബന്ധിച്ചുള്ള 'നൃത്തോല്‍സവത്തില്‍' പങ്കെടുക്കാന്‍ അവസരം നിഷേധിക്കപ്പെട്ട നര്‍ത്തകി മന്‍സിയയ്ക്ക് ഐക്യദാ‍‍ർഢ്യവുമായി ന‍ർത്തകി ദേവിക സജീവനും, അഞ്ജു അരവിന്ദും. കൂടല്‍മാണിക്യം ക്ഷേത്രത്തിലെ നൃത്തോല്‍സവത്തില്‍ ഏപ്രിൽ 24ന് നടക്കാനിരിക്കുന്ന തന്റെ നൃത്ത പ്രകടനത്തിൽ നിന്നും വിട്ടുനിന്നുകൊണ്ടാണ് ദേവികാ ഐക്യദാ‍‍ർഢ്യവുമായി എത്തിയത്. ഏപ്രില്‍ 24ന് നിശ്ചയിച്ച പരിപാടി ബഹിഷ്കരിക്കുകയാണ് എന്നാണ് അഞ്ജുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പറയുന്നത്.

ദൗർഭാഗ്യകരമായ സംഭവങ്ങൾ നേരിടേണ്ടി വന്ന സഹ കലാകാരന്മാർക്കൊപ്പം നിന്നുകൊണ്ട് തന്റെ പ്രകടനത്തിൽ വിട്ടുനിൽക്കുന്നുവെന്നാണ് ദേവിക അറിയിച്ചിരിക്കുന്നത്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ദേവിക ഇക്കാര്യം അറിയിച്ചത്.

അഞ്ജു അരവിന്ദിന്‍റെ പോസ്റ്റ്

And..... Yes, I have decided not to perform at the Koodalmanikyam dance festival which was scheduled for the 21st of April.
ഇങ്ങനെ ഒരു തീരുമാനത്തിലേക്ക് എത്താൻ എനിക്ക് പലകാരണങ്ങൾ ഉണ്ട്.
*കൂടൽമാണിക്യം കമ്മിറ്റിയുടെ നിബന്ധനകളിൽ പറയുന്ന പോലെ അഹിന്ദുക്കളെ പ്രവേശിപ്പിക്കാൻ പാടില്ല എന്ന 'പുരാതനമായ' നിയമം ഉണ്ടെന്നിരിക്കെ മൻസിയയുടെ അപേക്ഷയെ ആദ്യം പരിഗണിച്ച്, ഫോട്ടോ ഉൾപ്പെടെ മറ്റ് details വാങ്ങിച്ചു പ്രിന്റ് ചെയ്തു പുറത്തിറക്കി പിന്നീട് മത വിശ്വാസി അല്ല എന്ന ഒറ്റകാരണം കൊണ്ട് അവസരം നിഷേധിച്ചത്.
*പ്രോഗ്രാം കൺഫോം ചെയ്യാൻ പോയ എന്റെ സുഹൃത്തിനോട് 'ഞാൻ ഹിന്ദു ആണ്' എന്ന് (എന്റെ ഫോം ഉൾപ്പെടെ) എഴുതി ഒപ്പിടാൻ പ്രേരിപ്പിച്ചത്.
*'സമർപ്പണ' കലാപരിപാടിയിൽ ഒരിക്കലും അംഗീകരിക്കാൻ പറ്റാത്ത നിബന്ധകളും കാരണങ്ങളും പറഞ്ഞു പക്കമേള കലാകാരന്മാരെ ഒഴിവാക്കുന്നത്. എന്നാൽ ഈ നിബന്ധനകൾ ഒന്നും കഴിഞ്ഞ വർഷങ്ങളിലെ നൃത്തോത്സവങ്ങളിൽ ഉണ്ടായിരുന്നും ഇല്ല.
കൂടാതെ പ്രമുഖ കലാകാർ ഉൾപ്പെടെ നിരവധി കലാകാരെ തിരഞ്ഞെടുത്തതിന് ശേഷം 'അവരുടേതായ' കാരണങ്ങൾ പറഞ്ഞു അവസരം നിഷേധിച്ചു എന്നാണ് അറിയാൻ സാധിച്ചത്.
കഴിഞ്ഞ വർഷങ്ങളിലെ മികവ് കൊണ്ടുതന്നെയാണ് വളർന്നുവരുന്ന മറ്റ് കലാകാരെ പോലെ ഞാനും അപേക്ഷ അയച്ചതും അവസരം ലഭിച്ചപ്പോൾ പക്കമേളക്കാർക്ക് ഉള്ള പ്രതിഫലം പോലും സംഘാടകർ നൽകില്ല എന്നറിഞ്ഞിട്ടും നൃത്തപരിപാടി ചെയ്യാൻ ആഗ്രഹിച്ചതും അതിനായി പ്രായത്നിച്ചതും. എന്നാൽ നിബന്ധനകൾ വെച്ച് വെച്ച്, ഞാൻ ഹിന്ദു ആണ് എന്ന് എഴുതി ഒപ്പിട്ടുകൊടുക്കേണ്ട സാഹചര്യത്തിൽ വരെ കാര്യങ്ങൾ എത്തിനിൽക്കുകയാണ്.
ഒരു കലാകാരി എന്ന നിലയിൽ, കലയ്ക്ക് ജാതിയും മതവും ഇല്ല എന്ന പൂർണ്ണ ബോധ്യത്താൽ, കല അവതരിപ്പിക്കാൻ 'ഹിന്ദുവാണ്' എന്ന് എഴുതി സമ്മതിച്ചു ആ വേദിയിൽ നൃത്തം അവതരിപ്പിക്കാൻ എനിക്ക് സാധിക്കില്ല.
 Therefore I BOYCOTT this opportunity.
അഞ്ജു അരവിന്ദ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കടകംപള്ളി സുരേന്ദ്രൻ നൽകിയ മാനനഷ്ട കേസ്; മുൻ നിലപാട് തിരുത്തി വിഡി സതീശൻ, 'സ്വര്‍ണക്കൊള്ളയിൽ ബന്ധമുള്ളതായി പറഞ്ഞിട്ടില്ല'
വർഷങ്ങൾ നീണ്ട നിയമ പോരാട്ടവും കാത്തിരിപ്പും വിഫലം; ഹൃദയമാറ്റ ശസ്ത്രക്രിയക്ക് വിധേയയായ നേപ്പാൾ സ്വദേശി ദുർഗ കാമി അന്തരിച്ചു