ഡേറ്റിങ് ആപ്പുകള്‍ വേശ്യാവൃത്തിയുടെ ഡിജിറ്റല്‍ പ്ലാറ്റ്‍ഫോം, നിയന്ത്രിക്കാന്‍ സംവിധാനമില്ല: ഇറാ ത്രിവേദി

By Web TeamFirst Published Sep 1, 2019, 7:12 PM IST
Highlights

മുന്‍കാലങ്ങളില്‍ ലൈംഗികതയെ ആരാധിച്ചിരുന്ന സമൂഹമായിരുന്നു നമ്മുടേത്. എന്നാല്‍ അത് സമ്മതിക്കാന്‍ പോലും ഇന്ന് നമുക്ക് മടിയാണ്. വേശ്യാവൃത്തിയെ നിയന്ത്രിക്കാനും ശക്തമായ സംവിധാനങ്ങള്‍ ഇന്ന് ഇന്ത്യയിലില്ല. 

തിരുവനന്തപുരം: ലൈംഗികതയെ ഒളിച്ചുവയ്‌ക്കേണ്ട കാര്യമായി ഇന്നത്തെ സമൂഹം കാണുകയാണെന്ന് എഴുത്തുകാരി ഇറാ ത്രിവേദി. മുന്‍കാലങ്ങളില്‍ ലൈംഗികതയെ ആരാധിച്ചിരുന്ന സമൂഹമായിരുന്നു നമ്മുടേത്. എന്നാല്‍ അത് സമ്മതിക്കാന്‍ പോലും ഇന്ന് നമുക്ക് മടിയാണെന്നും അവര്‍ പറഞ്ഞു. വേശ്യാവൃത്തിയെ നിയന്ത്രിക്കാനും ശക്തമായ സംവിധാനങ്ങള്‍ ഇന്ന് ഇന്ത്യയിലില്ല. ഡേറ്റിങ് ആപ്പുകള്‍ ഇന്ന് വേശ്യാവൃത്തിയെ പ്രോല്‍സാഹിപ്പിക്കുകയും അവര്‍ക്കനുകൂലമായ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് ദുഖകരമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കനകക്കുന്നില്‍ നടക്കുന്ന സ്‌പേസസ് ഫെസ്റ്റില്‍ ഇന്ത്യയിലെ ലൈഗിക വിപ്ലവം എന്ന വിഷയത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു ഇറ. 

click me!