
മംഗളൂരു: പഞ്ചായത്ത് ഓഫിസിൽ പരാതി പറയാനെത്തിയ അമ്മയെ മകൾ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങങൾ പുറത്തായി. മൂഡുഷെഡ്ഡെ ഗ്രാമപഞ്ചായത്തിന്റെ പരിസരത്താണ് മകൾക്കെതിരെ പരാതി പറയാനെത്തിയ അമ്മ ക്രൂരമർദ്ദനത്തിനിരയായത്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ വ്യാപകമായ രോഷം ഉയർന്നു. മൂഡുഷെഡ്ഡെയിലെ ശിവനഗരയിൽ താമസിക്കുന്ന അമ്മയും മകളും തമ്മിൽ പതിവായി വഴക്കുകൾ ഉണ്ടാകാറുണ്ടായിരുന്നുവെന്ന് റിപ്പോർട്ടുണ്ട്. പരാതി നൽകാൻ അമ്മ മുമ്പ് കാവൂർ പോലീസ് സ്റ്റേഷനിൽ എത്തിയിരുന്നുവെന്നും തുടർന്ന് പൊലീസ് ഇരുവരെയും കൗൺസിലിംഗ് നടത്തി തിരിച്ചയക്കുകയും ചെയ്തു.
അടുത്തിടെ, അമ്മ മകൾക്കെതിരെ പരാതി നൽകാൻ മൂഡുഷെഡ്ഡെ ഗ്രാമപഞ്ചായത്തിലെത്തി. ഓഫിസിന് മുന്നിൽവെച്ചാണ് മകൾ അമ്മയെ മർദ്ദിച്ചത്. കോപാകുലയായ മകൾ അമ്മയുടെ മുഖത്ത് ചെരുപ്പ് കൊണ്ട് ക്രൂരമായി അടിച്ചു. ഗ്രാമപഞ്ചായത്ത് ഓഫീസിലുണ്ടായിരുന്ന വ്യക്തികൾ വീഡിയോ പകർത്തുകയല്ലാതെ വയോധികയെ മകളിൽ നിന്ന് രക്ഷിക്കാൻ ശ്രമിച്ചില്ലെന്നും ആരോപണമുയർന്നു. ആക്രമണം തടയുന്നതിനോ പോലീസിനെ അറിയിക്കുന്നതിനോ ജീവനക്കാർ ശ്രമിച്ചില്ലെന്നും സോഷ്യൽമീഡിയയിൽ വിമർശനമുയർന്നു.
പൊലീസ് അമ്മയെയും മകളെയും വിളിച്ചുവരുത്തി അന്വേഷണത്തിന് വിധേയമാക്കണമെന്നും അമ്മയെ പരസ്യമായി ആക്രമിച്ചതിന് മകൾക്കെതിരെ സ്വമേധയാ കേസ് ഫയൽ ചെയ്യണമെന്നും പലരും അഭിപ്രായപ്പെട്ടു. അമ്മയും മകളും തമ്മിലുള്ള വാക്കുതർക്കവുമായി ബന്ധപ്പെട്ട് ഇതുവരെ കേസെടുത്തിട്ടില്ല. വീഡിയോ റെക്കോർഡ് ചെയ്ത് പ്രചരിപ്പിച്ച വ്യക്തിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മംഗളൂരു സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam