
ആലുവ: ഒരു തവണ പരിചയമില്ലാത്ത നമ്പറിൽ നിന്ന് മകൾ വിളിച്ചിരുന്നുവെന്ന് ആലുവയിൽ കാണാതായ കുട്ടിയുടെ അമ്മ. അതിഥി തൊഴിലാളിയുടെ മകളായ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെയാണ് കാണാതായത്. അസം സ്വദേശിനി സൽമ ബീഗത്തെ തിങ്കളാഴ്ച മുതലാണ് കാണാതായത്.
തിങ്കളാഴ്ച രാവിലെ വീട്ടിൽ നിന്നിറങ്ങിയ സൽമ ബസിൽ കയറി പോയെന്നാണ് അമ്മ പറഞ്ഞത്. എവിടേക്കാണെന്ന് ചോദിച്ചപ്പോള്‍ ഒന്നും പറഞ്ഞില്ലെന്നും അമ്മ പറയുന്നു. അന്ന് തിരിച്ചു വരാതായതോടെ ചൊവ്വാഴ്ചയാണ് കുട്ടിയുടെ അമ്മ പൊലീസിൽ പരാതി നൽകിയത്. ഒരു തവണ പരിചയമില്ലാത്ത നമ്പറിൽ നിന്ന് മകൾ വിളിച്ചിരുന്നുവെന്ന് അമ്മ പൊലീസിനോട് പറഞ്ഞു. നമ്പർ അമ്മ പൊലീസിന് കൈമാറി. ആ നമ്പർ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ആലുവ ഈസ്റ്റ് പൊലീസാണ് കേസന്വേഷണം നടത്തുന്നത്. സൽമയുടെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. മുട്ടം തൈക്കാവിനടുത്ത് ഏറെക്കാലമായി വാടകയ്ക്ക് താമസിക്കുകയാണ് സൽമയുടെ കുടുംബം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam