
തിരുവനന്തപുരം :സെക്രട്ടറിയേറ്റിന് മുന്നിൽ ദയാബായി നടത്തുന്ന സമരത്തിന് എതിരായ സർക്കാരിന്റെ നിലപാടിൽ പ്രതിഷേധിച്ച് സമരസമിതി ഇന്ന് കരിദിനം ആചരിക്കുന്നു.സർക്കാർ കാണിക്കുന്ന നിഷേധാത്മകമായ നിലപാടിൽ പ്രതിഷേധിച്ചും ദയാബായിയെ മരണത്തിലേക്ക് തള്ളി വിടരുതെന്നുമാവശ്യപ്പെട്ടുമാണ് കരിദിനം ആചരിക്കുന്നത്. സമരപ്പന്തലിൽ കരിങ്കൊടി ഉയർത്തി.
എൻഡോസൾഫാൻ ഇരകൾക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള സമരം ഇന്ന് ഒൻപതാം ദിനമാണ്. കഴിഞ്ഞമാസം കാസര്‍കോട് ചികിത്സകിട്ടാതെ മരിച്ചത് 4 എൻഡോസൾഫാൻ ദുരിതബാധിതര്‍. ഈമാസം മാത്രം രണ്ടുകുട്ടികൾ മരിച്ചു. ഈ 6 കുട്ടികൾ മരിച്ചത് വിദഗ്ധ ചികിത്സ കിട്ടാതെ ആണെന്ന് വ്യാപക പരാതി ഉണ്ട്. മരണക്കയത്തിൽ മുങ്ങിത്താഴുന്ന ദുരിതബാധിതര്‍ക്കുവേണ്ടിയുള്ള ദയാബായിയുടെ അനിശ്ചിതകാല നിരാഹാരസമരത്തിന് പ്രസക്തിയേറുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam