
തിരുവനന്തപുരം: കെ.സുധാകരനും വിഡി സതീശനും തമ്മിലെ ഭിന്നതയെ തുടർന്ന് ഡിസിസി പുന:സംഘടന അനിശ്ചിതത്വത്തിൽ. രണ്ടര മാസം മുമ്പ് കരട് പട്ടിക കൈമാറിയിട്ടും സതീശൻ തിരുത്തിനൽകാത്തതിലാണ് സുധാകരന് അതൃപ്തി. സംഘടനാ തെരഞ്ഞെടുപ്പ് നടപടി സജീവമായിരിക്കെ പുന:സംഘടനയുമായി ഇനി മുന്നോട്ട് പോകണോ എന്ന സംശയത്തിലാണ് സുധാകരൻ.
മാറ്റത്തിനായി ഒരുമിച്ച് കോൺണഗ്രസ് നേതൃനിരയിലേക്കെത്തിയ സുധാകരനും സതീശനും തമ്മിലെ ഭിന്നത രൂക്ഷമായി തുടരുന്നതിൻ്റെ തെളിവാണ് എങ്ങുമെത്താത്ത പുനസംഘടന. എല്ലാവരുമായി ചർച്ച ചെയ്ത് സുധാകരൻ തയ്യറാക്കിയ കരട് പട്ടികയിൽ കെസി വിഭാഗം ഉടക്കിട്ടതോടെയാണ് പ്രതിസന്ധിയായത്. എംപിമാരുട പരാതിയുടെ പേരിൽ നടപടി നിർത്താൻ ഹൈക്കമാൻഡ് നിർദ്ദേശിച്ചതോടെ കടുത്ത അതൃപ്തിയിലാണ് സുധാകരൻ. കരട് പട്ടിക കൈമാറിയിട്ടും സതീശൻ തിരുത്തി നൽകാത്തതും നടപടി വൈകുന്നതിൻ്റെ പ്രധാന കാരണമായി സുധാകരൻ അനുകലികൾ നിരത്തുന്നു.
15 വരെ അംഗത്വ വിതരണം നീട്ടി എഐസിസി സംംഘടനാ തെരഞ്ഞെടുപ്പ നടപടികളുമായി മുന്നോട്ട് പോകുമ്പോൾ ഇനി പുനസംഘടനാ വേണോ എന്നാണ് സുധാകരന് സംശയം. പുനസംഘടനാ നിർത്തിവെക്കാനും ആലോചനയുണ്ട്. അതേ സമയം പരാതി ഉണ്ടാകുമ്പോൾ പരിഹരിക്കുക എന്നത് സ്വാഭാവിക നടപടി മാത്രമാണെന്നാണ് സതീശനെ പിന്തുണക്കുന്നവരുടെ അഭിപ്രായം. തർക്കമല്ല, മറിച്ച രാഹുൽ ഗാന്ധിയുടെ കേരള സന്ദർശനവും എംപിമാരുടെ പരാതിയുമൊക്കെയാണ് പുനസംഘടന വൈകാനുള്ള കാരണമായി സതീശൻ അനുകൂലികൾ നിരത്തുന്നത്.
സുധാകരനുമായി തർക്കമുണ്ടെന്നും സതീശൻ അനുകൂലികൾ സമ്മതിക്കുന്നില്ല. ചുരുക്കത്തിൽ എ-ഐ ഗ്രൂപ്പുകളുടെ എതിർപ്പ് തള്ളി പുനസംഘടനാ നടത്തിയേ പറ്റൂ എന്ന നിലപാടെടുത്ത സതീശനും സുധാകരനും രണ്ട് വഴിക്കായതോടെയാണ് പുന സംഘടയിൽ കടുത്ത അനിശ്ചിതത്വം ഉണ്ടായത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam