കൂടരഞ്ഞിയിൽ കാര്‍ കത്തിനശിച്ചു, ഡ്രൈവിങ് സീറ്റിൽ കത്തിക്കരിഞ്ഞ മൃതദേഹം; സംഭവം അര്‍ധരാത്രിയോടെ, പൊലീസ് കേസ്

Published : Jan 13, 2024, 06:19 AM ISTUpdated : Jan 13, 2024, 06:21 AM IST
കൂടരഞ്ഞിയിൽ കാര്‍ കത്തിനശിച്ചു, ഡ്രൈവിങ് സീറ്റിൽ കത്തിക്കരിഞ്ഞ മൃതദേഹം; സംഭവം അര്‍ധരാത്രിയോടെ, പൊലീസ് കേസ്

Synopsis

കോഴിക്കോട് പുന്നക്കൽ സ്വദേശി അഗസ്ത്യൻ ജോസഫിന്റെ ഉടമസ്ഥതയിലുള്ള മാരുതി ആൾട്ടോ കാറാണ് കത്തി നശിച്ചത്

കോഴിക്കോട്: തീപിടിച്ച കാറിന് അകത്ത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. കോഴിക്കോട് കൂടരഞ്ഞി പുന്നക്കൽ ചപ്പാത്ത് കടവിൽ അര്‍ധരാത്രിയോടെയാണ് സംഭവം. ഡ്രൈവിംഗ് സീറ്റിലിരുന്ന ആളുടെ മൃതദേഹമാണ് പൂർണ്ണമായും കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. രാത്രി 12 മണിയോടെ ഇതുവഴി പോയ ബൈക്ക് യാത്രക്കാരനാണ് കാർ കത്തുന്നത് കണ്ടത്. പിന്നീട് പൊലീസിനെയും നാട്ടുകാരെയും വിവരമറിയിച്ചു.

തിരുവമ്പാടി പോലീസ് സ്ഥലത്ത് എത്തി തീ അണച്ച് നടത്തിയ പരിശോധനയിലാണ് കാറിനകത്ത് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. കോഴിക്കോട് പുന്നക്കൽ സ്വദേശി അഗസ്ത്യൻ ജോസഫിന്റെ ഉടമസ്ഥതയിലുള്ള മാരുതി ആൾട്ടോ കാറാണ് കത്തി നശിച്ചത്. മരിച്ചയാളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. സംഭവത്തിൽ തിരുവമ്പാടി പൊലീസ് കേസെടുത്തു. പൊലീസ് സംഘം സ്ഥലത്തുണ്ട്. അഗസ്ത്യൻ ജോസഫ് ഇന്നലെ വീട്ടിൽ നിന്നും പോയതാണെന്നും തിരിച്ചെത്തിയിട്ടില്ലെന്നുമാണ് അറിയാൻ കഴിഞ്ഞത്. മൃതദേഹം ഇദ്ദേഹത്തിന്റേത് തന്നെയാണോയെന്ന് അറിയാൻ പരിശോധന ആവശ്യമാണ്. ഫൊറൻസിക് സംഘം സ്ഥലത്തെത്തി ഇന്ന് പരിശോധന നടത്തും.

ചിത്രം: പ്രതീകാത്മകം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'കാലൻകോഴി പത്തനാപുരത്തിന് വേണ്ടെന്ന് ബാനർ', മന്ത്രി ഗണേഷ് കുമാറിനെതിരെ പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം
മാസ്റ്റർ ഫൗണ്ടേഷൻ പുരസ്കാരം ജി സുധാകരന്; ലഭിച്ചത് അമ്പലപ്പുഴയിലെ മുൻ യുഡിഎഫ് കൺവീനറുടെ പേരിലുള്ള പുരസ്കാരം