
തിരുവനന്തപുരം: വെള്ളറടയിൽ മൂന്ന് മാസത്തോളം പഴക്കമുള്ള അജ്ഞാത മൃതദേഹം കണ്ടെത്തി. വർഷങ്ങളായി പൂട്ടിക്കിടക്കന്ന വീട്ടിൽ തൂങ്ങി നിന്ന നിലയിലായിരുന്നു മൃതദേഹം. വീടിനുള്ളിൽ നിന്ന് പട്ടികളുടെ ബഹളം കേട്ടതിനെ തുടർന്ന് കയറി നോക്കിയ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. ശരീരഭാഗങ്ങൾ പലതും അടർന്നനിലയിലായിരുന്നു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam