
കൊച്ചി : മാർത്താണ്ഡ വർമ്മ പാലത്തിൽ നിന്നും അച്ഛനൊപ്പം ആലുവ പുഴയിലേക്ക് ചാടിയ അഞ്ചുവയസുകാരിയുടെ മൃതദേഹവും കണ്ടെടുത്തു. ചെങ്ങമനാട് സ്വദേശി ലൈജുവിന്റെ മകൾ ആര്യ നന്ദയുടെ മൃതദേഹമാണ് പൊലീസും ഫയർഫോഴ്സ് സംഘവും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ കണ്ടെടുത്തത്. അച്ഛൻ ചെങ്ങമനാട് സ്വദേശി ലൈജുവിന്റെ മൃതദേഹമായിരുന്നു പുഴയിൽ നിന്നും ആദ്യം കണ്ടെടുത്തത്.
കുടുംബ വാട്സ് ആപ് ഗ്രൂപ്പിൽ മരിക്കുകയാണെന്ന് പോസ്റ്റിട്ടാണ് ലൈജു വീട്ടില്‍ നിന്ന് ഇറങ്ങിയത്. തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് രണ്ട് പേര്‍ പുഴയിലേക്ക് ചാടുന്നത് കണ്ടെന്ന് ചിലര്‍ പൊലീസിനെ അറിയിച്ചത്. ലൈജുവിന്‍റെ സ്കൂട്ടർ പാലത്തിന് സമീപത്തെ റോഡരികിൽ നിന്നും കണ്ടെത്തിയതോടെ സംശയം കൂടുതൽ ബലപ്പെട്ടു. ഇതോടെ ലൈജുവും മകളുമാണ് പുഴയിൽ ചാടിയതെന്ന് സംശയിച്ച് പൊലീസും ഫയർഫോഴ്സും സ്ഥലത്ത് തിരച്ചിൽ ആരംഭിച്ചു മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ ആദ്യം അച്ഛന്റെയും പിന്നീട് മകളുടേയും മൃതദേഹങ്ങൾ കണ്ടെടുത്തു. ലൈജുവിന്റേത് സാമ്പത്തിക പ്രയാസമനുഭവിക്കുന്ന കുടുംബമാണെന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ പെട്ടന്നുണ്ടായ പ്രകോപനത്തിന്റെ കാരണം വ്യക്തമല്ല.
പിതാവിന്റെ തോക്ക് എടുത്ത് കളിക്കുന്നതിനിടെ പന്ത്രണ്ടുകാരന്‍ വെടിയേറ്റ് മരിച്ചു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam