അഞ്ചുവയസുകാരിക്കൊപ്പം പുഴയില്‍ ചാടി, അച്ഛന്‍റെ മൃതദേഹം കിട്ടി

Published : Sep 29, 2022, 04:53 PM ISTUpdated : Sep 30, 2022, 03:18 PM IST
അഞ്ചുവയസുകാരിക്കൊപ്പം പുഴയില്‍ ചാടി, അച്ഛന്‍റെ മൃതദേഹം കിട്ടി

Synopsis

മകളോടൊപ്പം ബൈക്കിലെത്തിയ ലൈജു റോഡരുകില്‍ വണ്ടി നിര്‍ത്തിയ ശേഷം മാർത്താണ്ഡ വർമ്മ പാലത്തിൽ നിന്നും മകള്‍ക്കൊപ്പം പുഴയിലേക്ക്  ചാടുകയായിരുന്നു.

കൊച്ചി: എറണാകുളം ആലുവയില്‍ മകളുമായി അച്ഛൻ പുഴയില്‍ ചാടി മരിച്ചു. ചെങ്ങമനാട് സ്വദേശി ലൈജുവാണ് മരിച്ചത്. ആറ് വയസുകാരിയായ മകള്‍ ആര്യ നന്ദയ്ക്കൊപ്പമാണ് ലൈജു പുഴയില്‍ ചാടിയത്. മകളോടൊപ്പം ബൈക്കിലെത്തിയ ലൈജു റോഡരുകില്‍ വണ്ടി നിര്‍ത്തിയ ശേഷം മാർത്താണ്ഡ വർമ്മ പാലത്തിൽ നിന്നും പുഴയിലേക്ക്  ചാടുകയായിരുന്നു.

രാവിലെ എട്ടരയോടെയാണ് കുടുംബ വാട്സ് ആപ് ഗ്രൂപ്പിൽ മകള്‍ക്കൊപ്പം  മരിക്കുകയാണെന്ന് പോസ്റ്റിട്ട് ലൈജു വീട്ടില്‍ നിന്ന് ഇറങ്ങിയത്. ലൈജുവിന് സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നതായി പറയപ്പെടുന്നു. വീട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പുഴയുടെ സമീപത്ത് റോഡില്‍ ബൈക്ക് കണ്ടെത്തിയത്. തുടര്‍ന്ന പൊലീസും ഫയര്‍ഫോഴ്സും നടത്തിയ തിരച്ചിലിനൊടുവിലാണ് ലൈജുവിന്‍റെ മൃതദേഹം കണ്ടെത്തിയത്.

PREV
Read more Articles on
click me!

Recommended Stories

ദിലീപിനെ വെറുതെവിട്ട കേസ് വിധിക്ക് പിന്നാലെ പ്രതികരണവുമായി അഖിൽ മാരാര്‍, 'സത്യം ജയിക്കും, സത്യമേ ജയിക്കൂ..'
തിരുവനന്തപുരത്ത് ഒന്‍പതാം ക്ലാസുകാരിക്കുനേരെ അച്ഛന്‍റെ ക്രൂരമര്‍ദനം; ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടി ഗുരുതരാവസ്ഥയിൽ