ജോർദാനിൽ വെടിയേറ്റ് കൊല്ലപ്പെട്ട തുമ്പ സ്വദേശി തോമസ് ഗബ്രിയേലിന് നാടിൻ്റെ അന്ത്യാഞ്ജലി; മൃതദേഹം സംസ്‌കരിച്ചു

Published : Mar 11, 2025, 04:54 PM IST
ജോർദാനിൽ വെടിയേറ്റ് കൊല്ലപ്പെട്ട തുമ്പ സ്വദേശി തോമസ് ഗബ്രിയേലിന് നാടിൻ്റെ അന്ത്യാഞ്ജലി; മൃതദേഹം സംസ്‌കരിച്ചു

Synopsis

ഇസ്രയേൽ അതിർത്തിയിലേക്ക് കടക്കാൻ ശ്രമിക്കെ ജോ‍ർദാൻ സൈന്യത്തിൻ്റെ വെടിയേറ്റ് മരിച്ച തോമസ് ഗബ്രിയേലിൻ്റെ മൃതദേഹം ജന്മനാട്ടിൽ സംസ്കരിച്ചു

തിരുവനന്തപുരം: ജോർദ്ദാനിൽ  വെടിയേറ്റ് മരിച്ച തുമ്പ സ്വദേശി തോമസ് ഗബ്രിയേൽ പെരേരയുടെ മൃതദേഹം സംസ്കരിച്ചു. പുലർച്ചെയാണ് ഗബ്രിയേലിന്‍റെ മൃതദേഹം ജോർദാനിൽ നിന്ന് തിരുവനന്തപുരത്ത് എത്തിച്ചത്. കഴിഞ്ഞ മാസം പത്താം തിയതിയായിരുന്നു ഗബ്രിയേൽ കൊല്ലപ്പെട്ടത്.

പുലർച്ചെ നാലു മണിയോടെ ജോർദാനിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച തോമസ് ഗബ്രിയേലിന്റെ മൃതദേഹം ബന്ധുക്ക‍ൾ ഏറ്റുവാങ്ങി. പിന്നീട് തുമ്പ രാജീവ് ഗാന്ധിനഗറിലെ വീട്ടിൽ പൊതുദർശനത്തിന് ശേഷം തുമ്പ സെന്‍റ് ജോൺസ് പള്ളിയിൽ സംസ്കരിച്ചു. പ്രതിപക്ഷ നേതാവും മന്ത്രി ജിആർ അനിൽ അടക്കമുള്ളവരും അന്തിമോപചാരം അർപ്പിച്ചു. ഫെബ്രുവരി 10 നാണ് ജോർദാൻ–ഇസ്രയേൽ അതിർത്തിയിൽ ജോർദാൻ സൈന്യത്തിന്റെ വെടിയേറ്റ് തോമസ് ഗബ്രിയേൽ കൊല്ലപ്പെട്ടത്. ജോര്‍ദാനിൽ നിന്ന് ഇസ്രയേലിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് ദുരന്തം. ഒപ്പമുണ്ടായിരുന്ന ബന്ധു എഡിസണ്‍ പരുക്കേറ്റ നിലയില്‍ നാട്ടിലെത്തിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. തോമസിനെയും എഡിസണയും ജോർദാനിലേക്ക് കൊണ്ടു പോയ തുമ്പ സ്വദേശിക്കെതിരെ പരാതി നൽകാനുള്ള ഒരുക്കത്തിലാണ് കുടുംബം. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാണക്കാട് തങ്ങളെ കുറിച്ചുള്ള പരാമർശം: പ്രയോഗങ്ങൾ സമസ്ത പ്രവർത്തകന് ഭൂഷണമല്ല, ഉമർ ഫൈസിക്ക് സമസ്തയുടെ ശാസന
അമ്മയും മക്കളും സഞ്ചരിച്ച സ്കൂട്ടറിൽ കാർ ഇടിച്ചു; യുവതിയ്ക്ക് ദാരുണാന്ത്യം, മക്കൾക്ക് പരിക്ക്