
കൊച്ചി: പാലച്ചുവടിൽ റോഡരികിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചക്കരപ്പറമ്പ് സ്വദേശി ജിബിൻ വർഗീസ് ആണ് മരിച്ചത്. പ്രാഥമികാന്വേഷണത്തിൽ കൊലപാതകമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. ചക്കരപ്പറമ്പിൽ ഇലക്ട്രിക്കൽ ജോലി എടുക്കുന്ന ആളാണ് മരിച്ച ജിബിൻ.
പുലർച്ചെ നാലരയോടെയാണ് സമീപവാസികൾ യുവാവിനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജിബിൻ സഞ്ചരിച്ച സ്കൂട്ടറും സമീപത്തുണ്ടായിരുന്നു. സ്കൂട്ടറിൽ നിന്നും അൽപം മാറിയാണ് മൃതദേഹം കണ്ടെത്തിയത്. അപകടം നടന്നതിന്‍റെ ലക്ഷണങ്ങളൊന്നും കാണാനില്ലാത്തത് കൊണ്ട് കൊലപാതകമാണെന്ന സംശയത്തിലാണ് പൊലീസ്. തൃക്കാക്കര പൊലീസാണ് കേസെടുത്തിരിക്കുന്നത്. എന്നാൽ, അത്തരത്തിലൊരു നിഗമനത്തിലേക്ക് പൊലീസ് എത്തിയിട്ടില്ല.
എംഎൽഎയും കമ്മീഷണറും സ്ഥലത്തെത്തിയിട്ടുണ്ട്. ഇന്നലെ ഒമ്പതര മണി വരെ സുഹൃത്തുക്കൾക്കൊപ്പമുണ്ടായിരുന്ന ജിബിൻ രാത്രി വീട്ടിലേക്ക് പോയതായിരുന്നു. ശേഷം രാത്രി ഒരു മണിയോട് കൂടി സ്കൂട്ടറെടുത്ത് പുറത്തേക്ക് പോയി. ആരെങ്കിലും ഫോൺ ചെയ്തിട്ടാണോ ജിബിൻ പുറത്തേക്ക് പോയതെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചിരിക്കുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam