രാത്രി ഹോട്ടലിലെത്തി ഓര്‍ഡര്‍ ചെയ്തത് ചിക്കന്‍ ബിരിയാണ്; ചിക്കന്‍ പീസിനൊപ്പം ലഭിച്ചത് ചത്ത വണ്ടും, സ്ഥാപനം പൂട്ടിച്ചു

Published : Sep 12, 2026, 09:27 PM IST
dead cockroach found in chicken biryani kozhikode hotel shut down

Synopsis

ഹോട്ടലില്‍ നിന്നും ഓര്‍ഡര്‍ ചെയ്ത ബിരിയാണിയില്‍ നിന്നും ചത്ത വണ്ടിനെ ലഭിച്ചതിനെ തുടര്‍ന്ന് സ്ഥാപനം അടച്ചുപൂട്ടിച്ചു

കോഴിക്കോട്: ഹോട്ടലില്‍ നിന്നും ഓര്‍ഡര്‍ ചെയ്ത ബിരിയാണിയില്‍ നിന്നും ചത്ത വണ്ടിനെ ലഭിച്ചതിനെ തുടര്‍ന്ന് സ്ഥാപനം അടച്ചുപൂട്ടിച്ചു. കോഴിക്കോട് കുന്ദമംഗലം പന്തീര്‍പാടത്താണ് സംഭവം. മുറിയനാലിലെ പാരഡൈസ് ഹോട്ടലില്‍ നിന്നുമാണ് ഭക്ഷണം കഴിക്കാനെത്തിയവര്‍ക്ക് ദുരനുഭവമുണ്ടായത്. വെള്ളിയാഴ്ച രാത്രി ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയവര്‍ക്കാണ് ബിരിയാണിയില്‍ നിന്ന് വണ്ടിനെ ലഭിച്ചത്. തുടര്‍ന്ന് വിവരം ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷ്യവിഭവങ്ങളും ഹോട്ടലില്‍ നിന്നും കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. ഇതിന് പിന്നാലെയാണ് ഹോട്ടല്‍ അടപ്പിച്ചത്. ഭക്ഷണത്തിന്‍റെ ഗുണനിലവാരവും ഹോട്ടലിലെ ശുചിത്വവും സംബന്ധിച്ച് അധികൃതര്‍ തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വാഹനാപകടം, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം
പിടിഎ മീറ്റിങ്ങിന് പോവുകയായിരുന്ന യുവതിയെ ബൈക്കിൽ പിന്തുടർന്ന് കവർച്ച, നാലരപ്പവന്‍റെ മാല പൊട്ടിച്ചു; അന്വേഷണം ആരംഭിച്ച് പൊലീസ്