അങ്കമാലി - ശബരി റെയിൽപാത ഇല്ലാതാക്കാനുള്ള നടപടി ജനവിരുദ്ധം, കേന്ദ്രത്തിനെതിരെ ഡീൻ കുര്യാക്കോസ്

Published : Apr 26, 2023, 05:42 PM IST
അങ്കമാലി - ശബരി റെയിൽപാത ഇല്ലാതാക്കാനുള്ള നടപടി ജനവിരുദ്ധം, കേന്ദ്രത്തിനെതിരെ ഡീൻ കുര്യാക്കോസ്

Synopsis

വാജ്പേയി സർക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ച പദ്ധതി ഈ സർക്കാർ ഇല്ലാതാക്കുകയാണ്. കഴിഞ്ഞ ബജറ്റിൽ 100 കോടി വകയിരുത്തിയ പദ്ധതിയാണ്.

ഇടുക്കി : അങ്കമാലി - ശബരി റെയിൽപാത പദ്ധതി ഇല്ലാതാക്കാനുള്ള റെയിൽവേ നടപടി ജനവിരുദ്ധമെന്ന് ഡീൻ കുര്യാക്കോസ് എം പി. സദ്യയ്ക്ക് വിളിച്ച ശേഷം ഭക്ഷണമില്ല എന്ന അവസ്ഥയാണ്. ഒരു നാടിനോടുള്ള അവഹേളനമാണ് ഇതെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു. വാജ്പേയി സർക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ച പദ്ധതി ഈ സർക്കാർ ഇല്ലാതാക്കുകയാണ്. കഴിഞ്ഞ ബജറ്റിൽ 100 കോടി വകയിരുത്തിയ പദ്ധതിയാണ്. ഇപ്പോൾ വിചിത്ര നിലപാടിലേക്ക് എത്തിയത് ആരുടെ പ്രേരണ മൂലമാണെന്നും അദ്ദേഹം ചോദിച്ചു. 

ഇടുക്കി ജില്ലയെ റെയിൽവേ മാപ്പിലേക്ക് എത്തിക്കാൻ കഴിയുമായിരുന്നു. കാർഷിക മേഖലയ്ക്ക് ഏറെ പ്രാധാന്യം ലഭിക്കുന്ന പദ്ധതിയാണ്. ഇത്  ഒഴിവാക്കുന്നതിലെ ആശങ്ക അറിയിച്ചു. ചെങ്ങന്നൂർ - പമ്പ വരെ പുതിയ പാത ദുരൂഹമാണെന്നും ഡീൻ പറഞ്ഞു. അതേസമയം ബഫർ സോൺ വിധി പ്രതീക്ഷിച്ചതാണെന്നും ഡീൻ കുര്യാക്കോസ് പ്രതികരിച്ചു. പ്രതിഷേധത്തെ തുടർന്ന് സംസ്ഥാന സർക്കാർ നിലപാട് സ്വീകരിച്ചു. കേന്ദ്രവും അനുകൂല നിലപാട് സ്വീകരിച്ചതോടെ സുപ്രീം കോടതി  അനുകൂലമായി. വിധി സ്വാഗതാർഹമെന്നും അദ്ദേഹം പറഞ്ഞു. 

കരട് വിജ്ഞാപനം ഇറങ്ങിയതുൾപ്പടെയുള്ള മേഖലകൾക്ക്  ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ നിയന്ത്രണത്തിൽ ഇളവ് നല്കിയാണ് കോടതി ഉത്തരവിറക്കിയത്.  സംരക്ഷിത മേഖലയുുടെ ഒരു കിലോമീറ്റർ പരിധിയിൽ എന്നാൽ ഖനനത്തിന് വിലക്കുണ്ടാകും. 2022 ജൂൺ മൂന്നിന് സുപ്രീം കോടതി പുറത്തിറക്കിയ ഉത്തരവിലാണ് ഭേദഗതി വരുത്തിയത്. കരട്, അന്തിമ വിജ്ഞാപനങ്ങള്‍ ഇറങ്ങിയ മേഖലകള്‍ക്ക് പുറമെ ഇതിനായി സര്‍ക്കാരിന്റെ പരിഗണനയിലിരിക്കുന്ന  മേഖലകള്‍ക്ക് കൂടിയാണ് ഇളവ് നല്തകിയിരിക്കുന്നത്. അന്തർ സംസ്ഥാന അതിര്‍ത്തികളിലുള്ള സംരക്ഷിത മേഖലകള്‍ക്കും നിയന്ത്രണത്തിന് ഇളവ് അനുവദിച്ചിച്ചു.

Read More : 'യുവം പരിപാടിയിൽ ചോദ്യങ്ങൾക്ക് പ്രധാനമന്ത്രി മറുപടി പറയുമെന്ന് സംഘാടകർ പറഞ്ഞിട്ടില്ല', വിശദീകരിച്ച് സുരേന്ദ്രൻ

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രധാനമന്ത്രിയെ സ്വീകരിക്കുന്നതിൽ നിന്ന് തന്റെ പേര് വെട്ടിയതല്ലെന്ന് മേയർ വിവി രാജേഷ്; 'അനാവശ്യ വിവാദം'
പുതിയ പൊലീസ് കെട്ടിടങ്ങളുടേയും റെയില്‍ മൈത്രി മൊബൈല്‍ ആപ്ലിക്കേഷന്‍റേയും ഉദ്ഘാടനം നാളെ