പതിനേഴുകാരന്റെ മരണം; അമിത അളവില്‍ മയക്കുമരുന്ന് നൽകിയതാണ് കാരണമെന്ന് പരാതി; അന്വേഷണമാരംഭിച്ച് പൊലീസ്

Published : Mar 21, 2023, 04:14 PM ISTUpdated : Mar 21, 2023, 05:17 PM IST
പതിനേഴുകാരന്റെ മരണം; അമിത അളവില്‍ മയക്കുമരുന്ന് നൽകിയതാണ് കാരണമെന്ന് പരാതി; അന്വേഷണമാരംഭിച്ച് പൊലീസ്

Synopsis

പ്രാഥമിക ചികിത്സയ്ക്കു ശേഷം വീട്ടിൽ മടങ്ങിയെത്തിയെങ്കിലും രണ്ടു മണിയോടെ സ്ഥിതി വഷളാവുകയായിരുന്നു.

തിരുവനന്തപുരം: തിരുവനന്തപുരം പെരുമാതുറ പതിനേഴുകാരന്റെ ദുരൂഹ മരണം. മയക്കുമരുന്നു നൽകിയതാണെന്ന് പരാതിയുമായി അമ്മ. പെരുമാതുറ തെരുവിൽ വീട്ടിൽ സുൽഫിക്കർ റജില ദമ്പതികളുടെ മകൻ ഇർഫാൻ (17) ആണ് ഇന്നു രാവിലെ മരിച്ചത്. ഇർഫാനെ ഒരു സുഹൃത്ത് വീട്ടിൽ നിന്ന് വിളിച്ചു കൊണ്ടുപോയി. ഏഴുമണിയോടെ ഒരാൾ ഇർഫാനെ വീട്ടിനടുത്ത് ഉപേക്ഷിച്ചു കടന്നു കളയുകയായിരുന്നു. വീട്ടിലെത്തിയ ഇർഫാൻ അസ്വസ്ഥതകൾ പ്രകടിപ്പിച്ചു. ശക്തമായ ഛർദ്ദിയുമുണ്ടായി.

ചില സുഹൃത്തുക്കൾ ചേർന്ന് എന്തോ മയക്കുമരുന്ന് മണപ്പിച്ചു എന്ന് ഇർഫാൻ അമ്മയോടു പറഞ്ഞതായി മാതാവ് റജുല. മാതാവ് ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ചികിത്സയ്ക്കു ശേഷം വീട്ടിൽ മടങ്ങിയെത്തിയെങ്കിലും രണ്ടു മണിയോടെ സ്ഥിതി വഷളാവുകയായിരുന്നു. തുടർന്ന് മെഡിക്കൽ കോളേജിലെത്തിച്ചപ്പോഴേക്കും ഇർഫാൻ മരിച്ചിരുന്നു. കഠിനംകുളം പോലീസ് അന്വേഷണമാരംഭിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം സംസ്കരിക്കും.

 

PREV
click me!

Recommended Stories

കെഎസ്ആർടിസി ബസ് കയറി 24കാരിക്ക് ദാരുണാന്ത്യം, അപകടം ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനെത്തിയപ്പോൾ
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായിരുന്ന സ്പെഷ്യൽ പൊലീസ് ടീം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; അഞ്ച് പേർക്ക് പരിക്ക്, ഒരാളുടെ നില ​ഗുരുതരം