പയ്യന്നൂരിലെ ഒന്നരവയസുകാരന്റെ മരണം; ജില്ലാതല വിദ​ഗ്​ധ സമിതി റിപ്പോർട്ട് അന്വേഷണസം​ഘത്തിന് കൈമാറി

Published : Jul 22, 2026, 03:47 PM IST
child death

Synopsis

ബേബി മെമ്മോറിയൽ ആശുപത്രിയിൽ കുഞ്ഞിന് അനസ്തീഷ്യ നൽകിയ ഡോക്ടറെ മാത്രമാണ് നിലവിൽ പ്രതി ചേർത്തിരിക്കുന്നത്. ഡോ. അഞ്ജലി പൊതുവാളിന്‍റെ മുൻകൂർ താമ്യാപേക്ഷ തലശ്ശേരി കോടതി 27ന് പരിഗണിക്കും.

കണ്ണൂർ: കണ്ണൂർ പയ്യന്നൂരിലെ ഒന്നര വയസുകാരന്‍റെ മരണത്തിൽ ജില്ലാതല വിദഗ്ധ സമിതി റിപ്പോർട്ട് അന്വേഷണ സംഘത്തിന് കൈമാറി. അഞ്ചംഗ സമിതിയിൽ മൂന്ന് പേർ ചികിത്സാ പിഴവ് ശരിവച്ചു. ദേവാനഷ് ശൗര്യക്ക് അനസ്തേഷ്യ നൽകേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല എന്നാണ് ഇവരുടെ വിലയിരുത്തൽ. എന്നാൽ ബോർഡിലെ രണ്ട്

ഡോക്ടർമാർ വിയോജിപ്പ് രേഖപ്പെടുത്തി. ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്നാണ് ഇവരുടെ വാദം. ഈ സാഹചര്യത്തിൽ സംസ്ഥാന തല വിദഗ്ധ സമിതി വിഷയം പരിഗണിക്കും. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനും വിദഗ്ധ ഡോക്ടർമാരും ഉൾപ്പെട്ട ആറംഗ പാനലാണിത്. ഇവരുടെ കൂടി റിപ്പോർട്ട് കിട്ടിയ ശേഷമാകും പയ്യന്നൂർ പൊലീസ് തുടർനടപടി സ്വീകരിക്കുക എന്നാണ് സൂചന. ബേബി മെമ്മോറിയൽ ആശുപത്രിയിൽ കുഞ്ഞിന് അനസ്തീഷ്യ നൽകിയ ഡോക്ടറെ മാത്രമാണ് നിലവിൽ പ്രതി ചേർത്തിരിക്കുന്നത്. ഡോ. അഞ്ജലി പൊതുവാളിന്‍റെ മുൻകൂർ താമ്യാപേക്ഷ തലശ്ശേരി കോടതി 27ന് പരിഗണിക്കും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വഖഫ് ബോർഡിൽ അമുസ്ലിം അംഗങ്ങളെ ഉൾപ്പെടുത്തേണ്ടി വരും, നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രിയും സർക്കാരും, വെട്ടിലായി ലീഗ്; പഴി പിണറായി സർക്കാരിന്
മാറുന്ന സമരവീര്യം, കോൺഗ്രസിൻ്റെ ദില്ലി സമരത്തിൻ്റെ വ്യാപ്തി വലുതാണ്, രാഹുൽ ലക്ഷ്യമിട്ടത് ബിജെപിയെയും ഇന്ത്യസഖ്യത്തിലെ കക്ഷികളെയും