Rajan P Dev Wife Arrested ; മരുമകളുടെ മരണം; രാജൻ പി ദേവിൻ്റെ ഭാര്യയെ അറസ്റ്റ് ചെയ്തു

Web Desk   | Asianet News
Published : Jan 05, 2022, 01:03 PM ISTUpdated : Jan 05, 2022, 01:15 PM IST
Rajan P Dev Wife Arrested ; മരുമകളുടെ മരണം; രാജൻ പി ദേവിൻ്റെ  ഭാര്യയെ അറസ്റ്റ് ചെയ്തു

Synopsis

ഹൈക്കോടതിയിൽ നിന്നും മുൻകൂർ ജാമ്യം നേടിയാണ് ശാന്ത അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ശാന്തയെ ജാമ്യത്തിൽ വിട്ടു.

തിരുവനന്തപുരം: മകൻ്റെ ഭാര്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ, അന്തരിച്ച  നടൻ രാജൻ പി ദേവിന്റെ ഭാര്യ ശാന്തയെ (Santha Rajan P Dev)  പൊലീസ് അറസ്റ്റ് ചെയ്തു. ശാന്ത രാവിലെ നെടുമങ്ങാട് (Nedumangad) ഡിവൈ എസ് പി ഓഫീസിൽ ഹാജരാകുകയായിരുന്നു.

ആത്മഹത്യ പ്രേരണ, ഗാർഹിക പീഡനം എന്നീ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. സ്ത്രീധന പ്രശ്നം ഉന്നയിച്ച് നിരന്തരം ശാന്തയും മകൻ ഉണ്ണിയും പ്രിയങ്കയെ  പീഡിപ്പിച്ചിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഉണ്ണി രാജൻ പി ദേവിനെ മെയ് മാസം അറസ്റ്റ് ചെയ്തിരുന്നു.

ഹൈക്കോടതിയിൽ നിന്നും മുൻകൂർ ജാമ്യം നേടിയാണ് ശാന്ത അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ശാന്തയെ ജാമ്യത്തിൽ വിട്ടു.

2021 മെയ് 12നാണ് ഉണ്ണിയുടെ  ഭാര്യ പ്രിയങ്ക തിരുവനന്തപുരം വെമ്പായത്തെ വീട്ടിൽ വെച്ച് ആത്മഹത്യ ചെയ്തത്. ഭർതൃവീട്ടിലെ ശാരീരിക, മാനസിക പീഡനം മൂലമാണ്  പ്രിയങ്ക ആത്മഹത്യ ചെയ്തതെന്നായിരുന്നു ബന്ധുക്കളുടെ പരാതി. പ്രിയങ്കയുടെ സഹോദരൻ വിഷ്ണു നൽകിയ പരാതിയിൽ വട്ടപ്പാറ പോലീസാണ് അസ്വാഭാവിക മരണത്തിന് കേസെടുത്തത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കൊച്ചി മുസിരിസ് ബിനാലെയുടെ ആറാം പതിപ്പിന് ഇന്ന് തുടക്കം; മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും
അനന്തപുരിയിൽ ഇനി സിനിമാക്കാലം; ഐഎഫ്എഫ്കെ മുപ്പതാം പതിപ്പിന് ഇന്ന് തിരശ്ശീല ഉയരും, മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും