Health Service : ഫയലുകൾ കൃ‌ത്യമായി തീർപ്പാക്കണം; ഇ ഓഫിസ് സംവിധാനം ഈ വർഷം തന്നെയെന്ന് ആരോ​​ഗ്യ മന്ത്രി

Web Desk   | Asianet News
Published : Jan 05, 2022, 11:40 AM IST
Health Service : ഫയലുകൾ കൃ‌ത്യമായി തീർപ്പാക്കണം; ഇ ഓഫിസ് സംവിധാനം ഈ വർഷം തന്നെയെന്ന് ആരോ​​ഗ്യ മന്ത്രി

Synopsis

സര്‍വീസിലുള്ളവര്‍ക്കും ഫയലുകള്‍ ട്രാക്ക് ചെയ്യുന്നതിനും മറ്റും ഇ ഓഫീസ് സംവിധാനം നടപ്പിലാക്കേണ്ടത് അനിവാര്യമാണ്

തിരുവനന്തപുരം: ആരോ​ഗ്യവകുപ്പിൽ(health service) സമയബന്ധിതമയി ഫയലുകള്‍(files) തീര്‍പ്പാക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്(veena george). ഇ ഓഫീസ് സംവിധാനം ഈ വര്‍ഷം യാഥാര്‍ത്ഥ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. 

ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് വരുന്നത് വളരെയേറെ സുപ്രധാന ഫയലുകളാണ്. ജനങ്ങളുടെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടും ജീവനക്കാരുടെ സര്‍വീസുമായും പ്രമോഷനുമായും ബന്ധപ്പെട്ടും ധാരാളം ഫയലുകള്‍ എത്തുന്നുണ്ട്. ഈ ഫയലുകളൊന്നും താമസിപ്പിക്കാതെ തീര്‍പ്പാക്കേണ്ടത് വളരെ അത്യാവശ്യമാണ്. ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റ്, എന്‍എച്ച്എം, ഇ ഹെല്‍ത്ത് എന്നീ ഓഫീസുകള്‍ സന്ദര്‍ശിച്ച് ഉദ്യോഗസ്ഥരുമായി നേരിട്ട് നടത്തിയ ആശയ വിനിമയത്തിലാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.

ഈ ഓഫീസുകളിലെ വിവിധ സെക്ഷനുകള്‍ സന്ദര്‍ശിച്ചു. ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ യോ​ഗവും വിളിച്ചു ചേര്‍ത്തു. ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലും ജില്ലാ മെഡിക്കല്‍ ഓഫീസുകളിലും ഇ ഓഫീസ് സംവിധാനം ഈ വര്‍ഷം യാഥാര്‍ത്ഥ്യമാക്കും. സര്‍വീസിലുള്ളവര്‍ക്കും ഫയലുകള്‍ ട്രാക്ക് ചെയ്യുന്നതിനും മറ്റും ഇ ഓഫീസ് സംവിധാനം നടപ്പിലാക്കേണ്ടത് അനിവാര്യമാണ്. ഇതോടൊപ്പം പൊതുജനങ്ങള്‍ക്കും ഫയലുകളുടെ നീക്കം മനസിലാക്കാന്‍ സാധിക്കുമെന്നും മന്ത്രി അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കൊച്ചി മുസിരിസ് ബിനാലെയുടെ ആറാം പതിപ്പിന് ഇന്ന് തുടക്കം; മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും
അനന്തപുരിയിൽ ഇനി സിനിമാക്കാലം; ഐഎഫ്എഫ്കെ മുപ്പതാം പതിപ്പിന് ഇന്ന് തിരശ്ശീല ഉയരും, മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും