മാധ്യമപ്രവർത്തകൻ കെ എം ബഷീറിന്റെ മരണം; ഭാര്യ ജസീല ഹൈക്കോടതിയിൽ; വിചാരണക്കോടതി മാറ്റിയ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യം

Published : Aug 03, 2026, 02:31 PM ISTUpdated : Aug 03, 2026, 04:02 PM IST
k m basheer

Synopsis

പ്രോസിക്യൂട്ടറെയും മാറ്റമെന്നാണ് ആവശ്യം. നിലവിലുള്ള പ്രോസിക്യൂട്ടർക്ക് പരിചയ സമ്പത്ത് ഇല്ല. സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാൻ നിർദ്ദേശം നൽകണമെന്നും ആവശ്യമുന്നയിക്കുന്നുണ്ട്. ഹ‍ർജി നാളെ ഹൈക്കോടതി പരിഗണിക്കും.

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയെന്ന കേസിൽ വിചാരണ കോടതി മാറ്റിയത് ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഹ‍ർജി. കെ എം ബഷീറിന്‍റെ ഭാര്യ ജസീലയാണ് വിചാരണ കോടതി മാറ്റിയ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹർജി നൽകിയത്. വിചാരണ നടക്കേണ്ട തിരുവനന്തപുംര അഡീഷണൽ സെഷൻസ് കോടതി ഒന്നിൽ നിന്ന് കേസ് 4 ആം അഡീഷണൽ സെഷൻസ് കോടതിയിലേക്ക് മാറ്റിയത് പ്രതിഭാഗം അഭിഭാഷകന്‍റെ ആവശ്യപ്രകാരമാണ്. ഇത് നീതി നിഷേധമാണെന്നും നിയമപരമല്ലെന്നുമാണ് ഹ‍ർജിക്കാരിയുടെ ആരോപണം. നാലാം അഡീഷണൽ സെഷൻസ് കോടതിയിൽ വിചാരണ നീതിപൂർവ്വമാകില്ലെന്നും ഹ‍ർജിയിലുണ്ട്. ഇതോടൊപ്പം കേസ് നടത്തിപ്പിനുള്ള പ്രോസിക്യൂട്ടറെ മാറ്റണമെന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്. നിലവിലെ പ്രോസിക്യൂട്ടർക്ക് കേസ് നടത്തിപ്പിൽ പരിചയമില്ലെന്നും സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാൻ സർക്കാറിന് നിർദ്ദേശം നൽകണമെന്നുമാണ് ആവശ്യം. ഹ‍ർജി നാളെ ഹൈക്കോടതി പരിഗണിക്കും.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ആരോപണം നേരിടുന്നയാള്‍ക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ എന്താണ് തിടുക്കം?' എസ് ശ്രീജിത്തിന്‍റെ സ്ഥാനക്കയറ്റത്തിൽ കടുത്ത വിമർശനവുമായി ഹൈക്കോടതി
'ഭക്ഷണം കഴിക്കുന്നത് തെറ്റാണോ? 2018ലും 19ലും അന്നത്തെ മുഖ്യമന്ത്രി ഭക്ഷണം കഴിച്ചില്ലേ?'; വിരുന്നിൽ വിശദീകരണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ