കായംകുളത്തെ ദമ്പതികളുടെ മരണം; ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കിയതെന്ന് പൊലീസ്

Published : Jan 27, 2025, 06:03 PM ISTUpdated : Jan 27, 2025, 08:28 PM IST
കായംകുളത്തെ ദമ്പതികളുടെ മരണം; ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കിയതെന്ന് പൊലീസ്

Synopsis

കായംകുളത്ത് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭാര്യയുടെ മരണം കൊലപാതകമെന്ന് പൊലീസ്.

ആലപ്പുഴ: കായംകുളത്ത് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭാര്യയുടെ മരണം കൊലപാതകമെന്ന് പൊലീസ്. കൃഷ്ണപുരം കൊച്ചുമുറി വാലയ്യത്ത് വീട്ടിൽ സുധൻ (60) ഭാര്യ സുഷമ (54) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സുധനെ തൂങ്ങിമരിച്ച നിലയിലും ഭാര്യ സുഷമയെ കുളത്തിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. സുഷമയെ കൊലപ്പെടുത്തിയശേഷം ഭർത്താവ് സുധൻ ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ് വ്യക്തമാക്കി. 

തലയ്ക്കു പിന്നിൽ മർദനമേറ്റതാണ് മരണകാരണമെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സുഷമയെ മർദിച്ച് കൊലപ്പെടുത്തി കുളത്തിൽ തള്ളിയെന്നാണ് പൊലീസ് വിശദീകരണം. സുഷമയുടെ ശരീരത്തിൽ മർദനമേറ്റ പാടുകളുണ്ട്. നട്ടെല്ലും വാരിയെല്ലും ഒടിഞ്ഞിട്ടുണ്ട്. സുഷമയെ കൊലപ്പെടുത്തി കുളത്തിൽ ഉപേ​ക്ഷിച്ചശേഷം സുധൻ (60) വീടിന് സമീപത്തെ പുളിമരത്തിൽ തൂങ്ങി മരിക്കുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. 

കായംകുളത്ത് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണമാരംഭിച്ച് പൊലീസ്

PREV
click me!

Recommended Stories

കൊച്ചി മേയറുടെ ബ്രഹ്മപുരം സന്ദര്‍ശനം; പെരുമാറ്റ ചട്ടം ലംഘിച്ചെന്ന് കോണ്‍ഗ്രസ്, തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ടിജെ വിനോദ് എംഎൽഎ
അരൂർ-തുറവൂർ ഉയരപ്പാത നിർമ്മാണം: ലക്ഷങ്ങൾ വിലമതിക്കുന്ന പെയിൻ്റിങ് മെഷീൻ മോഷ്ടിച്ച കേസിൽ നാല് പേർ പിടിയിൽ