നയന സൂര്യന്റെ മരണം; നിർണായക ഫൊറൻസിക് റിപ്പോർട്ട് ക്രൈം ബ്രാഞ്ചിന്

Published : Apr 18, 2023, 07:28 PM ISTUpdated : Apr 18, 2023, 07:39 PM IST
നയന സൂര്യന്റെ മരണം; നിർണായക ഫൊറൻസിക് റിപ്പോർട്ട് ക്രൈം ബ്രാഞ്ചിന്

Synopsis

വാതിൽ തള്ളി തുറന്നാണ് സുഹൃത്തുകൾ അകത്ത് കയറിയത്. ഫോൺ വിളിച്ചിട്ടും എടുക്കാത്തതിനാൽ സുഹ്യത്തുക്കൾ വാതിൽ തള്ളി തുറന്ന് അകത്ത് കയറിയെന്നായിരുന്നു സാക്ഷി മൊഴി. സാക്ഷികളുടെ സാനിധ്യത്തിൽ അതേ മുറിയുടെ വാതിൽ വീണ്ടും തളളി തുറന്നായിരുന്നു പരിശോധന. ഇന്ന് ചേർന്ന മെഡിക്കൽ ബോർഡും ഈ റിപ്പോർട്ട് പരിശോധിച്ചിരുന്നു. 

തിരുവനന്തപുരം: നയന സൂര്യന്റെ മരണത്തിൽ നിർണായ ഫൊറൻസിക് റിപ്പോർട്ട് ക്രൈം ബ്രാഞ്ചിന്. നയന കിടന്ന മുറിയുടെ വാതിൽ അകത്ത് നിന്നും കുറ്റിയിട്ടിരുന്നുവെന്നാണ് ഫൊറൻസിക് റിപ്പോർട്ട്. വാതിൽ തള്ളി തുറന്നാണ് സുഹൃത്തുകൾ അകത്ത് കയറിയത്. ഫോൺ വിളിച്ചിട്ടും എടുക്കാത്തതിനാൽ സുഹ്യത്തുക്കൾ വാതിൽ തള്ളി തുറന്ന് അകത്ത് കയറിയെന്നായിരുന്നു സാക്ഷി മൊഴി. സാക്ഷികളുടെ സാനിധ്യത്തിൽ അതേ മുറിയുടെ വാതിൽ വീണ്ടും തളളി തുറന്നായിരുന്നു പരിശോധന. ഇന്ന് ചേർന്ന മെഡിക്കൽ ബോർഡും ഈ റിപ്പോർട്ട് പരിശോധിച്ചിരുന്നു. 

രണ്ടാഴ്ച മുമ്പ് നടത്തിയ പരിശോധന ക്രൈം ബ്രാഞ്ച് വീഡിയോയിൽ പകർത്തിയിരുന്നു. മെഡിക്കൽ ബോർഡ് റിപ്പോർട്ട് ഒരാഴ്ചക്കുള്ളിൽ ലഭിക്കും. നയന സൂര്യൻ വിഷാദ രോഗത്തിന് ചികിത്സ തേടിയിരുന്നു. നയന കഴിച്ച മരുന്നുകൾ ഉൾപ്പെടെ പരിശോധിച്ചു. ലെനിൻ രാജേന്ദ്രന്റെ മരണ ശേഷം വാടക വീട്ടിനുള്ളിൽ നയനയെ അബോധാവസ്ഥയിൽ കണ്ടെത്തിയിരുന്നു. കൊല്ലത്തെ വീട്ടിൽ കൊണ്ടുപോയ ശേഷവും മൂന്നു പ്രാവശ്യം ആശുപത്രിയിൽ കൊണ്ടു പോയെന്നും ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നു. 

കൊലപാതക സാധ്യതയില്ലെന്നാണ് മെഡിക്കൽ ബോർഡിൻ്റെ പ്രാഥമിക വിലയിരുത്തൽ. കഴുത്തിനേറ്റ ക്ഷതങ്ങൾ മറ്റൊരാളുടെ ബലപ്രയോഗം കൊണ്ട് ഉണ്ടായതല്ലന്നുമാണ് വിലയിരുത്തൽ. 

PREV
click me!

Recommended Stories

'പരിതാപകരം, ദുരന്തമാണ് ഇത്..'; പ്രതിപക്ഷ നേതാവിനോട് വീണ്ടും ചോദ്യങ്ങൾ ആവർത്തിച്ച് മുഖ്യമന്ത്രി, 'ഒരു വിഷയത്തിനും കൃത്യ മറുപടിയില്ല'
ദിലീപിനെ വെറുതെവിട്ട വിധി; 'നിരാശ ഉണ്ടാക്കുന്നത്', തിരുവനന്തപുരത്തും കോഴിക്കോടും സാംസ്‌കാരിക പ്രവർത്തകരുടെ പ്രതിഷേധം