​നെയ്യാറ്റിൻകര ​ഗോപൻ സ്വാമിയുടെ മരണം; വ്യക്തതയ്ക്ക് 3 പരിശോധനഫലങ്ങൾ നിർണായകമെന്ന് ‍ഡോക്ടർമാർ, സംസ്കാരം നാളെ

Published : Jan 16, 2025, 03:38 PM IST
​നെയ്യാറ്റിൻകര ​ഗോപൻ സ്വാമിയുടെ മരണം; വ്യക്തതയ്ക്ക് 3 പരിശോധനഫലങ്ങൾ നിർണായകമെന്ന് ‍ഡോക്ടർമാർ, സംസ്കാരം നാളെ

Synopsis

സമാധി സ്ഥലത്ത് വെച്ച് ശ്വാസകോശത്തിൽ ഭസ്മം കടന്നിട്ടുണ്ടോയെന്ന് സംശയമുണ്ട്. ഭസ്മം ശ്വാസകോശത്തിൽ കടന്നിട്ടുണ്ടെങ്കിൽ അത് ശ്വാസം മുട്ടുന്നതിന് കാരണമായേക്കാം.

തിരുവനന്തപുരം: നെയ്യാറ്റിൻകര ​ഗോപൻ സ്വാമിയുടെ മരണത്തെക്കുറിച്ച് കൂടുതൽ വ്യക്തത വരണമെങ്കിൽ മൂന്ന് പരിശോധനാ ഫലങ്ങൾ നിർണായകമെന്ന് ‍ഡോക്ടർമാരുടെ വെളിപ്പെടുത്തൽ. സമാധി സ്ഥലത്ത് വെച്ച് ശ്വാസകോശത്തിൽ ഭസ്മം കടന്നിട്ടുണ്ടോയെന്ന് സംശയമുണ്ട്. ഭസ്മം ശ്വാസകോശത്തിൽ കടന്നിട്ടുണ്ടെങ്കിൽ അത് ശ്വാസം മുട്ടുന്നതിന് കാരണമായേക്കാം. ഇതിന്റെ ഫലമായി ഹൃദയാഘാതം ഉണ്ടായോ എന്ന് കണ്ടെത്തേണ്ടതുണ്ട്. ശ്വാസകോശത്തിലെ സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്ന് ഡോക്ടർമാർ വ്യക്തമാക്കി.

രണ്ടാമതായി തലയിൽ കരിവാളിച്ച പാടുകൾ കാണുന്നുണ്ടെന്നും ജീർണിച്ച അവസ്ഥ ആയതിനാൽ ഇത് കൃത്യമായി മനസ്സിലാക്കാൻ സാധിക്കുന്നില്ലെന്നും ഡോക്ടർമാർ പറയുന്നു. ഇതിൽ വ്യക്തത വരാൻ ഹിസ്‌റ്റോ പത്തൊളജി ഫലം വരണം. അതുപോലെ തന്നെ വിഷാംശം ഉണ്ടോ എന്ന് കണ്ടെത്താൻ ആന്തരിക അവയവങ്ങളുടെ രാസപരിശോധന ഫലവും ലഭിക്കണം. ഈ പരിശോധന ഫലങ്ങളെല്ലാം വന്നെങ്കിൽ മാത്രമേ ​ഗോപൻ സ്വാമിയുടെ മരണം സ്വാഭാവികമാണോ അസ്വാഭാവികമാണോ എന്നതിൽ വ്യക്തത വരികയുള്ളൂ എന്ന് ഡോക്ടർമാർ വിശദീകരിക്കുന്നു. മരണസമയം കൃത്യമായി അറിയാനും രാസപരിശോധന ഫലം പുറത്തു വരേണ്ടതുണ്ട്. രാസപരിശോധന ഫലം കിട്ടാൻ ദിവസങ്ങളെടുക്കും. 

ഇന്ന് രാവിലെ ​ഗോപൻ സ്വാമിയുടെ സമാധി തുറന്ന് ​മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി. മൃതദേഹം ഇന്ന് നിംസ് ആശുപത്രിയിൽ  സൂക്ഷിക്കും. നാളെ വീട്ടുവളപ്പിലായിരിക്കും സംസ്കാര ചടങ്ങുകൾ. അതേ സമയം മൃതദേഹത്തിൽ ക്ഷതങ്ങളോ മുറിവുകളോ ഇല്ലെന്ന് ഫോറൻസിക് സംഘം വ്യക്തമാക്കിയിട്ടുണ്ട്.  ഇന്ന് അതിരാവിലെ വൻ പൊലീസ് സന്നാഹം എത്തിയാണ് ​ഗോപൻ സ്വാമിയുടെ സമാധി തുറന്ന് പരിശോധന നടത്തിയത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അടുപ്പിച്ച് നാല് ദിവസം ബാങ്കില്ല, അടിയന്തര ഇടപാടുകൾ ഇന്നു തന്നെ നടത്തുക; മൂന്ന് ദിവസം അവധിയും പിന്നാലെ പണിമുടക്കും
തിരുവനന്തപുരത്ത് പ്രധാനമന്ത്രിയെ സ്വീകരിക്കാൻ മേയറില്ല! ഗവർണറടക്കം 22 പേരുടെ പട്ടികയിൽ വിവി രാജേഷിനെ ഉൾപ്പെടുത്തിയില്ല