വിസ്മയയുടെ മരണം; കിരണിനെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാൻ തീരുമാനം; പൊലീസ് ഉടൻ അപേക്ഷ നൽകും

Web Desk   | Asianet News
Published : Jun 24, 2021, 07:17 AM ISTUpdated : Jun 24, 2021, 08:43 AM IST
വിസ്മയയുടെ മരണം; കിരണിനെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാൻ തീരുമാനം; പൊലീസ് ഉടൻ അപേക്ഷ നൽകും

Synopsis

ഐ പി .സി. 498 ഏ ,304 ബി വകുപ്പുകൾ ആണ് കിരണിനെതിരെ നിലവിൽ ചുമത്തിയിരിക്കുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൻമേലുള്ള വിശകലനങ്ങൾ പൂർത്തിയായ ശേഷമാകും കൂടുതൽ വകുപ്പുകൾ ചുമത്തുന്ന കാര്യത്തിൽ തീരുമാനമെടുക്കുക. 

കൊല്ലം: പോരുവഴിയിൽ സ്ത്രീധന പീഡനത്തിന് ഇരയായി വിസ്മയ മരിച്ച കേസിൽ അറസ്റ്റിലായ കിരൺ കുമാറിനെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാൻ പൊലീസ് തീരുമാനം. ഇതിനായി രണ്ടു ദിവസത്തിനകം അന്വേഷണ സംഘം ശാസ്താംകോട്ട കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും.  

ഐ പി .സി. 498 ഏ ,304 ബി വകുപ്പുകൾ ആണ് കിരണിനെതിരെ നിലവിൽ ചുമത്തിയിരിക്കുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൻമേലുള്ള വിശകലനങ്ങൾ പൂർത്തിയായ ശേഷമാകും കൂടുതൽ വകുപ്പുകൾ ചുമത്തുന്ന കാര്യത്തിൽ തീരുമാനമെടുക്കുക. വിസ്മയയുടെ കുടുംബം  നൽകിയ 80 പവൻ സ്വർണം കിരൺ പോരുവഴിയിലെ സഹകരണ ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ ലോക്കറും തുറന്നു പരിശോധിക്കാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

​സംഭവത്തില്‍ ദക്ഷിണ മേഖല ഐജി ഹര്‍ഷിത അട്ടല്ലൂരി അന്വേഷണം ആരംഭിച്ചിരുന്നു. ഇന്നലെ വിസ്മയയുടെ വീട്ടിലെത്തി ഹര്‍ഷിത അട്ടല്ലൂരി അച്ഛനും കുടുംബാംഗങ്ങളുമായി വിശദമായി കാര്യങ്ങൾ ചര്‍ച്ച ചെയ്തു. ഒരു പെൺകുട്ടിയുടെ ജീവൻ നഷ്ടപ്പെട്ട സംഭവമാണ്. അതിന് അതിന്റെ എല്ലാ ഗൗരവവും ഉണ്ട്. ശക്തമായ തെളിവുകൾ ഉള്ള കേസിൽ പ്രതികക്ക് കനത്ത ശിക്ഷ തന്നെ വാങ്ങി നൽകാൻ അന്വേഷണത്തിലൂടെ കഴിയുമെന്ന ആത്മവിശ്വാസവും ഹര്‍ഷിത അട്ടല്ലൂരി മാധ്യമങ്ങളോട് പങ്കുവച്ചു. 

കേസിന്റെ മുഴുവൻ വിശദാംശങ്ങളും എടുത്തിട്ടുണ്ട്. വിസ്മയയുമായി അടുപ്പമുള്ള എല്ലാവരുടേയും മൊഴി രേഖപ്പെടുത്തും. കുടുംബാംഗങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും വിവരഭങ്ങളെടുക്കും.  ശക്തമായ തെളിവുകളുള്ള കേസാണ്. പെൺകുട്ടിക്ക് ജീവൻ നഷ്ടപ്പെട്ട കേസിൽ പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാൻ നടപടി ഉണ്ടാകും. വലിയ ക്രൈം ആണ് നടന്നത്. പ്രതിക്ക് കനത്ത ശിക്ഷ തന്നെ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്, പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട് കിട്ടിയിട്ടുണ്ട്.ഡോക്ടറുടെ മൊഴികൂടി വിശദമായി രേഖപ്പെടുത്തിയ ശേഷം അതിന്റെ വിശദാംശങ്ങൾ നൽകുമെന്നും ഹർഷിത അട്ടല്ലൂരി  പറഞ്ഞു. 

വിസ്മയയുടെ ഭര്‍ത്താവ് കിരൺ വീട്ടിൽ വന്ന അതിക്രമം നടത്തിയ കേസ് പുനരന്വേഷണം നടത്തണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. ജനുവരിയിൽ നടന്ന സംഭവത്തിൽ പൊലീസ് ഇടപെട്ട് കിരണിനെ താക്കീത് ചെയ്യുകയും കേസ് ഒത്ത് തീര്‍പ്പ് ആക്കുകയും ആയിരുന്നു. ഇക്കാര്യത്തിൽ ഒരു വീഴ്ചയും പൊലീസിന് സംഭവിച്ചിട്ടില്ലെന്നും ഹര്‍ഷിത അട്ടല്ലൂരി പറഞ്ഞു, അന്ന് വിവാഹം കഴിഞ്ഞ് ആറ് മാസമായിരുന്നതേ ഉള്ളു. കേസുമായി ബന്ധപ്പെട്ട് മുന്നോട്ട് പോകേണ്ടെന്ന് വിസ്മയയും കുടുംബവും തീരുമാനിച്ചത്. അത് അനുസരിച്ചാണ് പൊലീസ് പ്രവര്‍ത്തിച്ചതെന്നും ഐജി പറഞ്ഞു. 

 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 
 


PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമലയിൽ കേരളീയ സദ്യ 21മുതൽ, ശബരിമല മാസ്റ്റർ പ്ലാൻ ചർച്ചയ്ക്ക് നാളെ പ്രത്യേക യോഗം
നാല് ദിവസം മുൻപ് അവധിക്ക് നാട്ടിലെത്തിയ സൈനികനെ നിലമ്പൂരിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം