യുവാവിന്റെ മരണം കൊലപാതകം, ഫോൺ വിറ്റ പണത്തിൽ 1000 തട്ടിയെടുത്തെന്ന് ആരോപിച്ച് ആക്രമിച്ചു 

Published : Feb 17, 2025, 07:45 AM IST
യുവാവിന്റെ മരണം കൊലപാതകം, ഫോൺ വിറ്റ പണത്തിൽ 1000 തട്ടിയെടുത്തെന്ന് ആരോപിച്ച് ആക്രമിച്ചു 

Synopsis

കരീമിന്റെ തലയില്‍ ഇടിയേറ്റതായി ഇന്‍ക്വസ്റ്റിലും കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഹുസൈൻ പിടിയിലായത്.

മലപ്പുറം: താനൂരിലെ യുവാവിന്റെ ദുരുഹ മരണം കൊലപാതകമെന്ന് തെളിഞ്ഞു. തിരൂർ നടുവിലങ്ങാടി സ്വദേശി അബ്ദുല്‍ കരീമിനെ താമസിക്കുന്ന മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ അഞ്ചുടി സ്വദേശി ഹുസൈൻ പൊലീസിന്റെ പിടിയിലായി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് അബ്ദുല്‍ കരീമിനെ നിറമരുതൂര്‍ മങ്ങാട്ടെ താമസിക്കുന്ന മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

അബ്ദുല്‍ കരീമിന്റെ കഴുത്തില്‍ പാട് കണ്ടതോടെയാണ് കൊലപാതകമാണെന്ന സൂചനയിലേക്ക് പൊലീസ് എത്തിയത്. കരീമിന്റെ തലയില്‍ ഇടിയേറ്റതായി ഇന്‍ക്വസ്റ്റിലും കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഹുസൈൻ പിടിയിലായത്. ഹുസൈന്റെ ഫോൺ കഴിഞ്ഞ ദിവസം വില്പന നടത്തിയിരുന്നു. ഇതിൽ നിന്നും 1000 രൂപ അബ്ദുൽ കരീം മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് കരിമിനെ ആക്രമിച്ചത്. ഇതാണ് കൊലപാതകത്തിന് കാരണമെന്നാണ് വിവരം. 

ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളില്‍ പരിശോധന; ഇതുവരെ 54 കേസുകള്‍, കണ്ടെടുത്തത് ലഹരി വസ്തുക്കള്‍


 

PREV
click me!

Recommended Stories

സുരേഷ് ഗോപിക്കെതിരെ മന്ത്രി ആര്‍ ബിന്ദു; 'നുണകള്‍ മാത്രം പ്രചരിപ്പിക്കാൻ മണ്ഡലത്തിലേക്ക് എത്തുന്ന എംപിയായി മാറി'
തദ്ദേശപ്പോരിൽ കലാശക്കൊട്ട്; ഏഴു ജില്ലകളിൽ പരസ്യപ്രചാരണം സമാപനത്തിലേക്ക്, റോഡ് ഷോകളുമായി മുന്നണികള്‍