സജിക്കുട്ടന്റെയും അരുണിന്റെയും മരണം; ദുരൂഹതയെന്ന് ആരോപിച്ച് പരാതി, കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

Published : Mar 23, 2024, 07:00 PM IST
സജിക്കുട്ടന്റെയും അരുണിന്റെയും മരണം; ദുരൂഹതയെന്ന് ആരോപിച്ച് പരാതി, കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

Synopsis

വന്യജീവികളുടെ ആക്രമണം കാരണമാണോ മരണം സംഭവിച്ചതെന്ന് അന്വേഷിക്കണമെന്ന് പൊതുപ്രവർത്തകനായ  അഡ്വ. വി. ദേവദാസ് സമർപ്പിച്ച പരാതിയിൽ പറയുന്നു.   


തൃശൂർ: തൃശ്ശൂർ വെള്ളികുളങ്ങര ശാസ്താംപൂവം കോളനിയിൽ നിന്ന് കാണാതായ കുട്ടികളുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഇക്കാര്യം പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി. കെ ബീനാകുമാരി ആവശ്യപ്പെട്ടു.  മാർച്ച് 2 ശനിയാഴ്ചയാണ് ശാസ്താംപൂവം കോളനിയിൽ നിന്ന് പതിനനഞ്ച് വയസുള്ള സജിക്കുട്ടനെയും എട്ട് വയസുകാർ അരുണിനെയും കാണാതാകുന്നത്. പിന്നീട് പൊലീസും വനംവകുപ്പ് ഉദ്യോ​ഗസ്ഥരും നടത്തിയ തെരച്ചിലിനൊടുവിൽ കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. 

മാർച്ച് 2 ന് രാവിലെ മുതൽ കുട്ടികളെ കാണാനില്ലെന്ന് കോളനി അധികൃതർ പോലീസിൽ പരാതി നൽകിയിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് സമർപ്പിച്ച പരാതിയിലാണ് നടപടി. വന്യജീവികളുടെ ആക്രമണം കാരണമാണോ മരണം സംഭവിച്ചതെന്ന് അന്വേഷിക്കണമെന്ന് പൊതുപ്രവർത്തകനായ  അഡ്വ. വി. ദേവദാസ് സമർപ്പിച്ച പരാതിയിൽ പറയുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരുവഞ്ചൂർ രാധാകൃഷ്ണന് വെർച്വൽ അറസ്റ്റ് ഭീഷണി
ശബരിമല സ്വർണക്കൊള്ള: രേഖകളിൽ വ്യക്തത തേടി പ്രതികൾക്ക് നോട്ടീസ് അയച്ച് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്