കൊച്ചിയിൽ കോൺഗ്രസ് സ്ഥാനാർത്ഥിത്വം പ്രതീക്ഷിച്ചിരുന്ന ദീപ്തി മേരി വർഗീസിന് രണ്ടാംഘട്ട പട്ടികയിലും ഇടം ലഭിച്ചില്ല. വി ഡി സതീശന്റെ പിന്തുണയോടെ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെയാണ് യുഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. 

കൊച്ചി: അവസാന നിമിഷം വരെ പ്രതീക്ഷയുണ്ടെന്ന് പറഞ്ഞ ദീപ്തി മേരി വർഗീസിന് കോണ്‍ഗ്രസിന്‍റെ രണ്ടാം പട്ടിക വന്നപ്പോൾ സീറ്റില്ല. 'സർവ്വം ദീപ്തം' എന്ന പേരിൽ പോസ്റ്ററുകൾ അടിച്ചത് വെറുതെയായി. ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് ആണ് കൊച്ചിയിലെ യുഡിഎഫ് സ്ഥാനാർത്ഥി. ദീപ്തി മേരി വർ​ഗീസിനെ പരി​ഗണിക്കണമെന്ന് കെ സി വേണു​ഗോപാൽ നിലപാടെടുത്തു. എന്നാൽ മുഹമ്മദ് ഷിയാസിനെ മത്സരിപ്പിക്കണമെന്ന വി ഡി സതീശന്‍റെ വാദമാണ് അംഗീകരിക്കപ്പെട്ടത്.

ഇന്ന് കൊച്ചി ബിഷപ്പ് ഹൗസിലെത്തി ബിഷപ്പ് ആന്റണി കാട്ടിപറമ്പിലുമായി ദീപ്തി മേരി വര്‍ഗീസ് കൂടിക്കാഴ്ച നടത്തിയിരുന്നു. സ്ഥാനാർത്ഥിയായി വന്നാൽ എല്ലാ പിന്തുണയും സഭ ഉറപ്പു നൽകിയിട്ടുണ്ടെന്നും കടപ്പാട് അറിയിക്കാൻ വേണ്ടി വന്നതാണെന്നും ദീപ്തി മേരി വര്‍ഗീസ് പറയുകയുണ്ടായി. അവസാന നിമിഷം വരെ പ്രതീക്ഷയുണ്ടെന്നും അവർ പറഞ്ഞു.സ്ഥാനാർത്ഥിയായാലും ഇല്ലെങ്കിലും എല്ലാം പോസിറ്റീവ് ആണെന്നും യുഡിഎഫ് നയിക്കും കേരളം ജയിക്കുമെന്നും ദീപ്തി മേരി വര്‍ഗീസ് പറഞ്ഞു. എന്നാൽ മേയർ സ്ഥാനം ലഭിക്കാത്തതിനാൽ അതൃപ്തിയിലായിരുന്ന ദീപ്തിക്ക് കോണ്‍ഗ്രസ് നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം നിഷേധിച്ചിരിക്കുകയാണ്.

എറണാകുളത്ത് ബാക്കിയുള്ള സീറ്റുകളിലും കോണ്‍ഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. സീറ്റ് പ്രതീക്ഷിച്ച് കാത്തിരുന്ന എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റില്ല. പെരുമ്പാവൂരിൽ മനോജ് മൂത്തേടൻ ആണ് കോണ്‍ഗ്രസ് സ്ഥാനാർത്ഥി. വൈപ്പിനിൽ ടോണി ചമ്മണിയും തൃപ്പൂണിത്തുറയിൽ ദീപക് ജോയിയും മത്സരിക്കും. ഭാവി തീരുമാനം പ്രവർത്തകരുമായി ആലോചിച്ച് തീരുമാനിക്കും എന്നാണ് എൽദോസ് കുന്നപ്പിള്ളിയുടെ പ്രതികരണം. 

രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക

ഉദുമ: കെ. നീലകണ്ഠൻ

തൃക്കരിപ്പൂർ: സന്ദീപ് വാര്യർ

കല്ല്യാശ്ശേരി: രാജീവൻ കപ്പച്ചേരി

കണ്ണൂർ: അഡ്വ. ടി.ഒ. മോഹനൻ

മട്ടന്നൂർ: ചന്ദ്രൻ തില്ലങ്കേരി

പട്ടാമ്പി: ടി.പി. ഷാജി

ഷൊർണ്ണൂർ: പി. ഹരിഗോവിന്ദൻ

കുന്നംകുളം: അജയ് മോഹൻ

വടക്കാഞ്ചേരി: വൈശാഖ് നാരായണസ്വാമി

പെരുമ്പാവൂർ: മനോജ് മൂത്തേടൻ

വൈപ്പിൻ: ടോണി ചമ്മണി

കൊച്ചി: മുഹമ്മദ് ഷിയാസ്

തൃപ്പൂണിത്തുറ: ദീപക് ജോയ്

ദേവികുളം (SC): എഫ്. രാജ

ഉടുമ്പഞ്ചോല: അഡ്വ. സേനാപതി വേണു

ഇടുക്കി: റോയ് കെ. പൗലോസ്

പീരുമേട്: അഡ്വ. സിറിയക് തോമസ്

ഏറ്റുമാനൂർ: നാട്ടകം സുരേഷ്

കാഞ്ഞിരപ്പള്ളി: പ്രൊഫ. റോണി കെ. ബേബി

പൂഞ്ഞാർ: സെബാസ്റ്റ്യൻ എം.ജെ.

ആലപ്പുഴ: എ.ഡി. തോമസ്

കായംകുളം: എം. ലിജു

ചെങ്ങന്നൂർ: എബി കുര്യാക്കോസ്

റാന്നി: പഴകുളം മധു

ആറന്മുള: അബിൻ വർക്കി

കോന്നി: പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ

അടൂർ (SC): അഡ്വ. ശാന്തകുമാർ

ചടയമംഗലം: എം.എം. നസീർ

വർക്കല: വർക്കല കഹാർ

നെടുമങ്ങാട്: മീനങ്കൽ കുമാർ

വാമനപുരം: സുധീർഷാ പാലോട്

കഴക്കൂട്ടം: ശരത്ചന്ദ്ര പ്രസാദ്

നേമം: കെ.എസ്. ശബരീനാഥൻ

അരുവിക്കര: വി.എസ്. ശിവകുമാർ

പാറശ്ശാല: നെയ്യാറ്റിൻകര സനൽ

കാട്ടാക്കട: എം.ആർ. ബൈജു

നെയ്യാറ്റിൻകര: എൻ. ശക്തൻ