'വാഹനാപകടമുണ്ടാക്കി കൊലപ്പെടുത്തും', കെ ടി ജലീലിന് വധഭീഷണി, ഡിജിപിക്ക് പരാതി നൽകി

Published : Aug 12, 2021, 07:46 PM ISTUpdated : Aug 12, 2021, 07:53 PM IST
'വാഹനാപകടമുണ്ടാക്കി കൊലപ്പെടുത്തും', കെ ടി ജലീലിന് വധഭീഷണി, ഡിജിപിക്ക് പരാതി നൽകി

Synopsis

വാട്സ് ആപ്പ് ശബ്ദ സന്ദേശമായാണ് ഫോണിലേക്ക്  എംഎൽഎക്കെതിരായ ഭീഷണി വന്നത്. എംഎൽഎയുടെ പേഴ്സണൽ അസിസ്റ്റന്റ് ഡിജിപിക്ക് പരാതി നൽകി. 

തിരുവനന്തപുരം: മുൻ മന്ത്രിയും എംഎൽഎയുമായ കെ.ടി ജലീലിന് വധഭീഷണി. വാട്സ് ആപ്പ് ശബ്ദ സന്ദേശമായാണ് ഫോണിലേക്ക് എംഎൽഎക്കെതിരായ ഭീഷണി വന്നത്. വാഹാനാപകടത്തിൽ കൊലപ്പെടുത്തുമെന്നാണ് ഭീഷണി. സിപിഎമ്മിന്റെ ഒപ്പം ചേര്‍ന്നുളള നീക്കങ്ങള്‍ അവസാനിപ്പിക്കണം.വാഹനത്തില്‍ ഒരുപാട് യാത്രചെയ്യുന്നയാളാണ് അത് മറന്ന് പോകരുതെന്നും ഓഡിയോയിലുണ്ട്.  ഈ ദിവസം ഓർമ്മയിൽ വെച്ചോ എന്നും കൊലപ്പെടുത്തുമെന്നും ഫോൺ സന്ദേശത്തിലുണ്ട്. ഹംസ എന്ന പേര് പറഞ്ഞാണ് ശബ്ദ സന്ദേശം വന്നത്.എംഎൽഎയുടെ പേഴ്സണൽ അസിസ്റ്റന്റ് ഡിജിപിക്ക് പരാതി നൽകി. തെളിവും പൊലീസിന് കൈമാറി. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പള്ളിയിലെ ഡിജെ പരിപാടിക്കിടെ യുവതിയോട് മോശമായി പെരുമാറി, ചോദ്യം ചെയ്ത കുടുംബത്തിനുനേരെ എട്ടംഗ സംഘത്തിന്‍റെ ആക്രമണം, ഒരാൾ കൂടി അറസ്റ്റിൽ
കോഴിക്കോട് രണ്ടിടങ്ങളിലായി വീട്ടുമുറ്റത്ത് വെച്ച് യുവതിയടക്കം രണ്ടു പേര്‍ക്ക് പാമ്പു കടിയേറ്റു