സിപിഎം സംസ്ഥാന സമിതിയംഗം പി ജയരാജന് വധഭീഷണി

Web Desk   | Asianet News
Published : Mar 04, 2020, 09:06 PM IST
സിപിഎം സംസ്ഥാന സമിതിയംഗം പി ജയരാജന് വധഭീഷണി

Synopsis

സിപിഎം കണ്ണൂർ ജില്ലാ മുൻ സെക്രട്ടറിയാണ് പി ജയാരജൻ. 2010 മുതൽ 2019 വരെ ജില്ലാ സെക്രട്ടറിയായിരുന്ന ഇദ്ദേഹത്തിന് കണ്ണൂരിൽ വൻ ജനപിന്തുണ നേടാനായിരുന്നു

കണ്ണൂർ: സിപിഎം സംസ്ഥാന സമിതിയംഗം പി ജയരാജന് വധഭീഷണി. തപാൽ വഴിയാണ് ഉടൻ കൊലപ്പെടുത്തുമെന്ന ഭീഷണി കത്ത് ലഭിച്ചത്. കതിരൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സിപിഎം കണ്ണൂർ ജില്ലാ മുൻ സെക്രട്ടറിയാണ് പി ജയാരജൻ. 2010 മുതൽ 2019 വരെ ജില്ലാ സെക്രട്ടറിയായിരുന്ന ഇദ്ദേഹത്തിന് കണ്ണൂരിൽ വൻ ജനപിന്തുണ നേടാനായിരുന്നു. ഇതേ തുടർന്ന് അദ്ദേഹത്തിന് പാർട്ടിക്കകത്ത് നിന്ന് കടുത്ത വിമർശനങ്ങൾ നേരിടേണ്ടി വന്നു. 2019 ൽ വടകരയിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും കോൺഗ്രസ് നേതാവ് കെ മുരളീധരനോട് തോറ്റു. വടകര സ്ഥാനാർത്ഥിത്വത്തിന് പിന്നാലെയാണ് ഇദ്ദേഹം ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്.

മുൻ നിയമസഭാംഗമാണ് ജയരാജൻ. 2001 മുതൽ 2006 വരെ നിയമസഭയിൽ കൂത്തുപറമ്പ് നിയോജക മണ്ഡലത്തെ അദ്ദേഹം പ്രതിനിധീകരിച്ചിരുന്നു. മുൻപ് ഇദ്ദേഹത്തിന് നേരെ വധശ്രമം നടന്നിട്ടുണ്ട്. 1999 ആഗസ്റ്റ് 25 നായിരുന്നു വധശ്രമം നടന്നത്. ആർഎസ്എസ് പ്രവർത്തകരാണ് സംഭവത്തിന് പിന്നിലെന്ന് പിന്നീട് കണ്ടെത്തി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നെഞ്ചിടിപ്പിൽ മുന്നണികൾ, സെമി ഫൈനൽ ആര് തൂക്കും? വോട്ടെണ്ണൽ ആവേശത്തിൽ കേരളം
ആകാംക്ഷയിൽ രാഷ്ട്രീയ കേരളം! ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ പേർ വോട്ട് ചെയ്തപ്പോൾ വിജയം ആർക്ക്? വോട്ടെണ്ണൽ എട്ടിന് ആരംഭിക്കും