വടകര വിലങ്ങാട് ഉരുൾപൊട്ടലിൽ മരണം മൂന്നായി

By Web TeamFirst Published Aug 9, 2019, 11:01 AM IST
Highlights

വിലങ്ങാട് ആലുമൂലയിലാണ് ഉരുൾപൊട്ടലുണ്ടായത്. ഇന്നലെ രാത്രി 11 മണിക്ക് ശേഷമാണ് ഇവിടെ ഉരുൾപൊട്ടിയത്. വിലങ്ങാട് അങ്ങാടിയിൽ നിന്ന് ഒരു കിലോമീറ്റർ അകലെ പാലൂർ റോഡിലാണ് അപകടമുണ്ടായത്.

വടകര: വടകര വിലങ്ങാട് ഉരുൾപൊട്ടലിൽ മരണം മൂന്നായി. അത്ഭുതകരമായി അപകടത്തിൽ നിന്ന് രക്ഷപ്പെട്ട ദാസന്‍റെ ഭാര്യ ലിസി, തൊട്ടടുത്ത വീട്ടിലെ ബെന്നി, മകൻ അഖിൽ എനിവരാണ് മരിച്ചത്. ബെന്നിയുടെ ഭാര്യ മേരിക്കുട്ടിക്കായി തിരച്ചിൽ തുടരുകയാണ്.

വിലങ്ങാട് ആലുമൂലയിലാണ് ഉരുൾപൊട്ടലുണ്ടായത്. ഇന്നലെ രാത്രി 11 മണിക്ക് ശേഷമാണ് ഇവിടെ ഉരുൾപൊട്ടിയത്. വിലങ്ങാട് അങ്ങാടിയിൽ നിന്ന് ഒരു കിലോമീറ്റർ അകലെ പാലൂർ റോഡിലാണ് അപകടമുണ്ടായത്. 7 വീടുകൾ ഉരുൾപൊട്ടലിൽ തകർന്നു. മൂന്ന് വീടുകൾ പൂർണ്ണമായും മണ്ണിനടിയിലായി.

4 വീടുകളിൽ ആളുകൾ ഇല്ലായിരുന്നു. ഒരു പിക്കപ്പ് വാൻ, കാറ്, ബൈക്ക് എന്നിവയും ഉരുൾപൊട്ടലിൽ ഒലിച്ചു പോയി. പ്രദേശത്ത് ശക്തമായ മലവെള്ളപ്പാച്ചിലുള്ളത് രക്ഷാപ്രവർത്തനത്തിന് തടസം സൃഷ്ടിക്കുകയാണ്. കനത്ത മലവെള്ളപ്പാച്ചിലുള്ളതിനാൽ വലിയ വാഹനങ്ങൾക്ക് സ്ഥലത്തേക്ക് എത്തിപ്പെടാൻ സാധിക്കാത്ത സാഹചര്യമാണ്. ചെങ്കുത്തായ കയറ്റമായതിനാലും ഇനിയും മണ്ണിടിച്ചിൽ ഉണ്ടാകാൻ സാധ്യതയുളളതിനാലും രക്ഷാപ്രവർത്തനം ദുഷ്കരമാണ്. ജെസിബി എത്തിച്ച് മണ്ണ് മാറ്റുന്നതടക്കമുള്ള പ്രവർത്തനങ്ങൾ ഇത് കാരണം വൈകുകയാണ്.

ജെസിബി എത്തിക്കാനാവാത്തതിനാൽ കൈ കൊണ്ട് കയറിട്ട് കെട്ടിവലിച്ചാണ് അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നത്. 

click me!