വയനാട്ടിലെ വന്യജീവി ശല്യം; സിസിഎഫ് റാങ്കിലുള്ള സ്പെഷൽ ഓഫീസറെ നിയമിക്കാൻ തീരുമാനം

Published : Feb 15, 2024, 04:39 PM ISTUpdated : Feb 15, 2024, 07:44 PM IST
വയനാട്ടിലെ വന്യജീവി ശല്യം; സിസിഎഫ് റാങ്കിലുള്ള സ്പെഷൽ ഓഫീസറെ നിയമിക്കാൻ തീരുമാനം

Synopsis

വന്യജീവി ശല്യത്തിനെതിരായ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനാണ് നിയമനം നടത്തുന്നത്. മുഖ്യമന്ത്രി വിളിച്ചു ചേർത്ത വയനാട്ടിലെ ജനപ്രതിനിധികളുടെ യോ​ഗത്തിലാണ് തീരുമാനം.

മാനന്തവാടി: വയനാട്ടിലെ വന്യജീവി ശല്യത്തിന് പരിഹാരമായി പുതിയ തീരുമാനം. വയനാട്ടിൽ സിസിഎഫ് റാങ്കിലുള്ള സ്പെഷൽ ഓഫീസറെ നിയമിക്കാൻ തീരുമാനിച്ചു.  പ്രത്യേക അധികാരങ്ങളോട് കൂടിയ ഓഫീസറെ ആയിരിക്കും നിയമിക്കുക. വന്യജീവി ശല്യത്തിനെതിരായ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനാണ് നിയമനം നടത്തുന്നത്. മുഖ്യമന്ത്രി വിളിച്ചു ചേർത്ത വയനാട്ടിലെ ജനപ്രതിനിധികളുടെ യോ​ഗത്തിലാണ് തീരുമാനം.

രണ്ട് ആർആർടി ടീമിനെക്കൂടി നിയമിക്കുമെന്ന് യോ​ഗത്തിൽ അറിയിപ്പുണ്ട്. വന്യ ജീവി ആക്രമണത്തിൽ പരിക്കേറ്റവർക്ക് സ്വകാര്യ ആശുപത്രിയിലും സൗജന്യ ചികിത്സ നൽകാനും തീരുമാനമായി.അതേ സമയം കാട് പിടിച്ചു കിടക്കുന്ന സ്വകാര്യ എസ്റ്റേറ്റുകൾ വൃത്തിയാക്കണമെന്ന് ജനപ്രതിനിധികൾ യോ​ഗത്തിൽ ആവശ്യപ്പെട്ടു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കാട്ടുപന്നി കുറുകെ ചാടി, നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് യുവാവിനും ഏഴ് വയസുകാരിക്കും പരിക്ക്
ആയിരം കോടിയുടെ സൈബർ തട്ടിപ്പ്; ചൈനീസ് സംഘത്തിൽ മലയാളികളും, പണം കടത്തിയത് 111 വ്യാജ കമ്പനികൾ വഴി