
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ പേര് ചേർക്കാനും തിരുത്തലുകൾക്കും അപേക്ഷ നൽകാനുളള തീയതി നീട്ടുന്നതിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നാളെ വൈകീട്ട് തീരുമാനമെടുക്കും. നിലവിൽ നാളെയാണ് അപേക്ഷിക്കാനുളള അവസാന തീയതി. ഓഗസ്റ്റ് അവസാന വാരം വരെ സമയം നീട്ടണമെന്ന് കോൺഗ്രസും സിപിഐയും ബിജെപിയും ആവശ്യപ്പെട്ടിരുന്നു.
കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ച ശേഷം ബുധനാഴ്ച വൈകീട്ട് വരെ 18.9 ലക്ഷം പേരാണ് പുതുതായി പേര് ചേർക്കാൻ അപേക്ഷ നൽകിയത്. വാർഡ് മാറ്റാൻ തൊണ്ണൂറ്റിയാറായിരം പേരും അപേക്ഷ നൽകി.ഒരു വീട്ടിലുളളവർ തന്നെ വെവ്വേറെ വാർഡുകളിലെ ഉൾപ്പെട്ടതും ഇരട്ടിപ്പും ഉൾപ്പെടെ കരട് പട്ടികയിൽ വ്യാപക പരാതികൾ ഉയർന്നിരുന്നു.