പുലര്‍ച്ചെ ശബ്ദം കേട്ട് നാട്ടുകാരെത്തി, 63 കാരി മോട്ടോർ പൈപ്പിൽ പിടിച്ച് നിന്നത് മണിക്കൂറുകളോളം; ഒടുവില്‍ രക്ഷകരായി ഫയര്‍ഫോഴ്സ്

Published : Aug 06, 2025, 07:47 PM IST
Police Vehicle

Synopsis

കിണറ്റില്‍ നിന്ന് കരച്ചില്‍ കേട്ട് നാട്ടുകാര്‍ എത്തുകയായിരുന്നു. തുടര്‍ന്ന് ഫയർ ഫോഴ്സ് എത്തി രക്ഷപ്പെടുത്തുകയാണ് ചെയ്തത്

തിരുവനന്തപുരം: വര്‍ക്കല ഇടവയില്‍ കിണറ്റിൽ ചാടിയ വയോധിക അത്ഭുതകരമായി രക്ഷപ്പെട്ടു. 63 കാരിയായ പ്രശോഭനയാണ് കിണറ്റിൽ കുടുങ്ങിയത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. കിണറ്റില്‍ വീണ പ്രശോഭന മണിക്കൂറുകളാണ് കിണറ്റിനകത്ത് പെട്ടത്. പുലർച്ചെ കിണറ്റിൽ ചാടിയത് മുതല്‍ മണിക്കൂറുകളോളം പ്രശോഭന മോട്ടോർ പൈപ്പിൽ പിടിച്ചാണ് നിന്നത്. മകൻ മദ്യപിച്ചു വഴക്കുണ്ടാക്കിയതിനെ തുടര്‍ന്ന് ജീവനൊടുക്കാൻ ചാടിയതാണെന്നാണ് പ്രശോഭന മൊഴി നല്‍കിയത്.

തുടര്‍ന്ന് മകൻ അനീഷിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കിണറ്റില്‍ നിന്ന് കരച്ചില്‍ കേട്ട് നാട്ടുകാര്‍ എത്തുകയായിരുന്നു. തുടര്‍ന്ന് ഫയർ ഫോഴ്സ് എത്തി രക്ഷപ്പെടുത്തുകയാണ് ചെയ്തത്. തുടര്‍ന്ന് പ്രശോഭനയെ ആശുപത്രിയിൽ എത്തിച്ചു.

 

PREV
Read more Articles on
click me!

Recommended Stories

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം