
തിരുവനന്തപുരം: കൊവിഡ് വ്യാപനം ആയ സ്ഥലങ്ങളിൽ ലോക്ഡൗണിലേക്കോ എന്ന കാര്യത്തിൽ മന്ത്രിസഭാ യോഗം ഇന്ന് തീരുമാനമെടുക്കും. സംസ്ഥാനം ആകെ ലോക്ഡൗണിലേക്ക് പോകേണ്ടതില്ല എന്നാണ് നിലവിലെ ധാരണ.
നിയമസഭാ സമ്മേളനം മാറ്റി വച്ചിരിക്കുന്നതിനാൽ ധന ബില്ല് പാസാക്കാൻ ഓർഡിനൻസ് ഇറക്കുന്ന കാര്യത്തിൽ തീരുമാനമുണ്ടാകും.
വീഡിയോ കോൺഫറൻസിലൂടെയാണ് ഇന്നത്ത പ്രത്യേക മന്ത്രിസഭാ യോഗം നടക്കുന്നത്. സംസ്ഥാന ചരിത്രത്തിൽ ആദ്യമായി ഇന്ന് ഓൺലൈനിൽ മന്ത്രിസഭാ യോഗം ചേരും.രാവിലെ 10നാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്. കോ വിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണ് മന്ത്രിസഭ യോഗം ഓൺലൈനായി ചേരുന്നത് മന്ത്രിമാർക്ക് വീട്ടിലോ ഓഫിസിലോ ഇരുന്ന് യോഗത്തിൽ പങ്കെടുക്കാം.
അതേസമയം ഞായറാഴ്ച കേരളത്തില്‍ 927 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 175 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 107 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 91 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 74 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 61 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 57 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 56 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 54 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 48 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 47 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 46 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 42 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 41 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 28 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam