എസ്എസ്എല്‍സി പരീക്ഷ നടത്തിപ്പ്; അന്തിമ തീരുമാനം നാളെ

Published : May 17, 2020, 07:46 PM ISTUpdated : May 17, 2020, 08:42 PM IST
എസ്എസ്എല്‍സി പരീക്ഷ നടത്തിപ്പ്; അന്തിമ തീരുമാനം നാളെ

Synopsis

മാറ്റിവെച്ച എസ്എസ്എൽസി പരീക്ഷ 26 ന് തുടങ്ങുമെന്നായിരുന്നു അറിയിപ്പെങ്കിലും ലോക്ക് ഡൗണ്‍ ഇളവുകളുടെ പശ്ചാത്തലത്തില്‍ നാളെ അന്തിമ തീരുമാനമുണ്ടായേക്കും.

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷകളുടെ നടത്തിപ്പില്‍ അന്തിമ തീരുമാനം നാളെ. മാറ്റിവെച്ച എസ്എസ്എൽസി പരീക്ഷ 26 ന് തുടങ്ങുമെന്നായിരുന്നു അറിയിപ്പ്. സ്‍കൂളുകള്‍ 31 വരെ അടച്ചിടണമെന്ന കേന്ദ്ര നിർദ്ദേശം വന്ന സാഹചര്യത്തിൽ 26ന് തുടങ്ങേണ്ട പരീക്ഷകൾ ഒരുപക്ഷെ മാറ്റിവെക്കാനിടയുണ്ട്. മൂന്ന് പരീക്ഷകളാണ് ഇനി നടക്കാനുള്ളത്.

അതേസമയം സംസ്ഥാനത്തെ സ്കൂളുകളിലേക്കുള്ള പ്രവേശന നടപടികളും പൂർത്തിയായ എസ്എസ്എൽസി പരീക്ഷാ മൂല്യനിർണ്ണയവും നാളെ തുടങ്ങും. കൊവിഡ് മൂലം രണ്ട് മാസത്തോളമായി അടച്ചിട്ട സ്കുളൂകളിലാണ് പ്രവേശന നടപടികൾ തുടങ്ങുന്നത്.

സമ്പൂർണ്ണയുടെ പോർട്ടലിലൂ‍ടെ ഓൺലൈൻ വഴിയോ നേരിട്ടെത്തിയോ പ്രവേശനം നേടാം. പൂർത്തിയായ എസ്എസ്എൽസി പരീക്ഷകളുടെ മൂല്യനിർണ്ണയവും വിവിധ കേന്ദ്രങ്ങളിൽ തുടങ്ങുകകയാണ്. 

Read More: ലോക്ക് ഡൗൺ 4.0 മാര്‍ഗരേഖ: അന്തർ ജില്ലാ യാത്രകൾക്ക് അനുമതി, ആരാധനാലയങ്ങളും വിദ്യാലയങ്ങളും അടഞ്ഞുകിടക്കും

 

PREV
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം