കാസർകോട് വീണ്ടും പാസ്സില്ലാതെ അതിർത്തി കടത്തൽ; കോൺഗ്രസ് പഞ്ചായത്തംഗത്തിനെതിരെ കേസ്

Web Desk   | Asianet News
Published : May 17, 2020, 07:18 PM IST
കാസർകോട് വീണ്ടും പാസ്സില്ലാതെ അതിർത്തി കടത്തൽ; കോൺഗ്രസ് പഞ്ചായത്തംഗത്തിനെതിരെ കേസ്

Synopsis

ദേലംപാടി പഞ്ചായത്തിലെ 16ാം വാർഡം​ഗം കൊറ​ഗപ്പാ റായിക്കെതിരെയാണ് കേസ്. മഹാരാഷ്ട്രയിൽ നിന്നെത്തിയ ആളെ കർണാടകത്തിലെ സുള്ള്യയിൽ നിന്നാണ് ഇയാൾ അതിർത്തി കടത്തിയത്.

കാസർകോട്: കാസർകോട് വീണ്ടും പാസ്സില്ലാതെ ആളെ അതിർത്തി കടത്തി. കർണാടകത്തിൽ നിന്ന് കേരളത്തിലേക്ക് ആളെ കടത്തിയതിന് കോൺ​ഗ്രസ് പഞ്ചായത്തം​ഗത്തിനെതിരെ പൊലീസ് കേസെടുത്തു.

ദേലംപാടി പഞ്ചായത്തിലെ 16ാം വാർഡം​ഗം കൊറ​ഗപ്പാ റായിക്കെതിരെയാണ് കേസ്. മഹാരാഷ്ട്രയിൽ നിന്നെത്തിയ ആളെ കർണാടകത്തിലെ സുള്ള്യയിൽ നിന്നാണ് ഇയാൾ അതിർത്തി കടത്തിയത്. കേരളത്തിലേക്ക് കടക്കാനുള്ള പാസ് ഇവരുടെ കൈവശമില്ലായിരുന്നു. ഇയാളെ തടഞ്ഞിരുന്നു. എന്നാൽ, പഞ്ചായത്തം​ഗം എന്ന അധികാരം കർണാടക അതിർത്തിയിൽ ഉപയോ​ഗപ്പെടുത്തി ഇയാൾ കടന്നുപോരുകയായിരുന്നു. തുടർന്ന് പൊലീസ് പരിശോധന ഇല്ലാതിരുന്ന കാട്ടുവഴിയിലൂടെയാണ് ദേലംപാടിയിലെത്തിയത്. ഇരുവരെയും ഇപ്പോൾ ക്വാറന്റൈനിലാക്കിയിരിക്കുകയാണ്. 
 

PREV
click me!

Recommended Stories

സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്; പരാതിക്കാരിയുടെ രഹസ്യമൊഴിയെടുക്കാൻ പൊലീസ്, സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു
Malayalam News Live: വിമാന സര്‍വീസുകളുടെ കൂട്ട റദ്ദാക്കലിലേക്ക് നയിച്ച അഞ്ച് കാരണങ്ങള്‍ വ്യക്തമാക്കി ഇൻഡിഗോ; പ്രതിസന്ധി അയയുന്നു