
തിരുവനന്തപുരം: സംസ്ഥാന മുഖ്യമന്ത്രിയുടെ (Kerala Chief Minister) ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്റെ (Cliff House) സുരക്ഷ വർദ്ധിപ്പിക്കാൻ തീരുമാനം. സംസ്ഥാന പൊലീസ് മേധാവി (Dgp) നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തരവകുപ്പ് സെക്രട്ടറിയുടെ ഉത്തരവ്. ക്ലിഫ് സുരക്ഷ അവലോകനം ചെയ്യാൻ ഡിഐജിയുടെ നേതൃത്വത്തിൽ ഒരു സമിതി രൂപീകരിക്കാനും തീരുമാനിച്ചു.വിവിഐപികളുടെയും വിഐപികളുടെയും സുരക്ഷ ഏകോപനത്തിനായി ഒരു എസ്പിയുടെ പ്രത്യേക തസ്തികയും ഉണ്ടാക്കും.
നേരത്തെ യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിനിടെ ക്ലിഫ് ഹൗസിന് മുന്നിൽ സുരക്ഷാ വീഴ്ചയുണ്ടായതിൽ മുഖ്യമന്ത്രി പിണറായി വിജയൻ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിനിടെയാണ് സംഭവം. പൊലീസിന്റെ കണ്ണ് വെട്ടിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ക്ലിഫ് ഹൗസിന്‍റെ ഗേറ്റ് വരെയെത്തി. അന്ന് സുരക്ഷാ വീഴ്ചയുണ്ടായതോടെ സിറ്റി പൊലീസ് കമ്മീഷണറെ വിളിച്ച് വരുത്തി മുഖ്യമന്ത്രി വിശദീകരണം തേടി. പിന്നാലെ അച്ചടക്ക നടപടിയുടെ ഭാഗമായി അഞ്ച് പൊലീസുകാരെ സസ്പെൻഡ് ചെയ്തു. ഇതിന് പിന്നാലെയാണ് സുരക്ഷ വർധിപ്പിക്കാൻ തീരുമാനിച്ചത്.
read more കുട്ടിയെ പരിശോധിക്കാൻ എന്തവകാശം? രൂക്ഷവിമർശനവുമായി ഹൈക്കോടതി, പൊലീസ് ഉദ്യോഗസ്ഥ മാപ്പപേക്ഷ നൽകി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam