മേയറുടെ ശുപാർശ കത്തിൽ തുടരന്വേഷണത്തിൽ ഇന്ന് തീരുമാനം,പ്രതിഷേധങ്ങൾക്കിടെ ന​ഗരസഭ യോ​ഗം

Published : Nov 22, 2022, 05:52 AM ISTUpdated : Nov 22, 2022, 05:53 AM IST
മേയറുടെ ശുപാർശ കത്തിൽ തുടരന്വേഷണത്തിൽ ഇന്ന് തീരുമാനം,പ്രതിഷേധങ്ങൾക്കിടെ ന​ഗരസഭ യോ​ഗം

Synopsis

മേയറുടെ പേരിലിറങ്ങിയ കത്തിനെ കുറിച്ച് സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ടുള്ള ഹർജി വെള്ളിയാഴ്ച ഹൈക്കോടതി പരിഗണിക്കും. അതിന് മുമ്പ് ക്രൈം ബ്രാഞ്ച് ശുപാ‍ശയിൽ തീരുമാനമെടുക്കേണ്ടിവരും


തിരുവനന്തപുരം : തിരുവനന്തപുരം കോ‍‍ർപറേഷൻ മേയർ ആര്യാ രാജേന്ദ്രന്റെ ശുപാർശ കത്തിൽ കേസെടുത്ത് അന്വേഷിക്കണമെന്ന ക്രൈം ബ്രാഞ്ചിൻെറ ശുപാർശയിൽ ഡിജിപി ഇന്ന് തീരുമാനമെടുക്കും. മേയർ ആര്യ രാജേന്ദ്രൻെറ പേരിൽ പ്രചരിക്കുന്ന കത്തിൻെറ ശരിപ്പകർപ്പ് കണ്ടെത്താൻ ക്രൈം ബ്രാഞ്ചിന് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ ആരാണ് കത്ത് തയ്യാറാക്കിയതെന്ന് കണ്ടെത്താൻ കേസെടുത്ത് അന്വേഷണം വേണമെന്നാണ് ക്രൈം ബ്രാഞ്ച് ശുപാർശ. കേസെടുത്ത് അന്വേഷണം നടത്താൻ ഡിജിപി ഉത്തരവിടാനാണ് സാധ്യത. ‍‍ക്രൈം ബ്രാഞ്ചോ, പ്രത്യേക സംഘമോ കേസന്വേഷിക്കും.

മേയറുടെ പേരിലിറങ്ങിയ കത്തിനെ കുറിച്ച് സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ടുള്ള ഹർജി വെള്ളിയാഴ്ച ഹൈക്കോടതി പരിഗണിക്കും. അതിന് മുമ്പ് ക്രൈം ബ്രാഞ്ച് ശുപാ‍ശയിൽ തീരുമാനമെടുക്കേണ്ടിവരും. അതിനിടെ മേയറുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഇന്ന് നഗരസഭ യോഗം ചേരും. കഴിഞ്ഞ യോഗം പ്രതിപക്ഷ ബഹളത്തെ തുടർന്ന് നിർത്തിവയ്ക്കേണ്ടിവന്നിരുന്നു

മേയറുടെ കത്ത് വ്യാജമെന്നോ അല്ലെന്നോ ഉറപ്പിക്കാതെ ക്രൈംബ്രാഞ്ച്; പ്രാഥമിക റിപ്പോർട്ട് കൈമാറി

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സർജിക്കൽ ബ്ലേഡ് ബാൻഡേജിനുള്ളിൽ വെച്ച് കെട്ടി; പമ്പയിലെ ആശുപത്രിയിൽ ചികിത്സയ്ക്കിടെ ഗുരുതര അനാസ്ഥയെന്ന് പരാതി
വീട് കയറി പ്രചരണം നടത്തുന്നവർ ശ്രദ്ധിക്കണം! പെരുമാറ്റച്ചട്ടം പുറത്തിറക്കി സിപിഎം;'തർക്കിക്കാൻ നിൽക്കരുത്, ജനങ്ങൾ പറയുമ്പോൾ ഇടക്ക് കയറി സംസാരിക്കരുത്'