അവധി ദിവസങ്ങളിലും പ്രതീക്ഷിച്ച പുരോഗതിയില്ല, ശബരിമലയിൽ ദർശനത്തിനെത്തുന്ന തീർത്ഥാടകരുടെ എണ്ണത്തിൽ കുറവ്

Published : Nov 23, 2026, 07:13 AM IST
Sabarimala Temple Opening

Synopsis

ശബരിമലയിൽ വിർച്വൽ ക്യൂ ബുക്കിംഗ് പൂർണ്ണമാണെങ്കിലും ദർശനത്തിനെത്തുന്ന തീർത്ഥാടകരുടെ എണ്ണത്തിൽ കാര്യമായ കുറവ് രേഖപ്പെടുത്തുന്നു. ബുക്കിംഗും ദർശനവും തമ്മിലുള്ള വ്യത്യാസത്തിൽ അസ്വാഭാവികതയുണ്ടോ എന്ന് കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം വെർച്വൽ ക്യൂ നിയന്ത്രണങ്ങളെക്കുറിച്ചുള്ള വ്യാജ പ്രചാരണങ്ങൾ ദേവസ്വം ബോർഡ് തള്ളി.

പത്തനംതിട്ട: ശബരിമലയിൽ ദർശനത്തിനെത്തിയ തീർത്ഥാടകുടെ എണ്ണത്തിൽ കുറവ്. ഇന്നലെ ദർശനത്തിന് 60,003 തീർത്ഥാടകരാണ് എത്തിയത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് തീർഥാടകരുടെ എണ്ണത്തിൽ കുറവുണ്ടായി. ശനിയാഴ്ച 61677 പേർ ശബരിമലയിൽ ദർശനത്തിന് എത്തിയിരുന്നു. ആഴ്ചയുടെ അവസാനവും തീർഥാടകരുടെ എണ്ണം കാര്യമായി വർധിച്ചില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വിർച്വൽ ക്യൂ ബുക്കിംഗ് ഈ ദിവസങ്ങളിൽ പൂർണമായിരുന്നു. വെള്ളി, ശനി , ഞായർ ദിവസങ്ങളിൽ സന്നിധാനത്ത് എത്തിയത് 1,82,315 തീർത്ഥാടകർ മാത്രം. രണ്ടേകാൽ ലക്ഷത്തോളം പേർ വിർച്വൽ ക്യൂ വഴി ദർശനത്തിന് ബുക്ക് ചെയ്തിരുന്നു. സ്പോട്ട് ബുക്കിങ്ങിലും അനുപാതികമായ കുറവുണ്ട്.

ശബരിമലയിൽ തിരക്ക് കുറയുന്ന സാഹചര്യത്തിൽ വെർച്വൽ ക്യൂ ബുക്കിംഗിൽ ചില ക്രമക്കേടുകൾ നടക്കുന്നുണ്ടോ എന്ന് പരിശോധിക്കുമെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം അന്വേഷിക്കുന്നതിനായി എഡിജിപിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ദിവസേനയുള്ള വെർച്വൽ ക്യൂ ബുക്കിംഗിൽ 5,000 ഭക്തരുടെ വർദ്ധനവ് വരുത്താൻ അനുമതി തേടി ഹൈക്കോടതിയെ സമീപിക്കുമെന്നും മന്ത്രി അറിയിച്ചു.

അതേസമയം, വെർച്വൽ ക്യൂ ബുക്കിംഗിൽ കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരുമെന്ന പ്രചാരണം ദേവസ്വം ബോർഡ് തള്ളി. ബുക്ക് ചെയ്ത ശേഷം ദർശനത്തിന് എത്താതിരുന്നാൽ പിന്നീട് മണ്ഡലകാലത്ത് അവസരം നിഷേധിക്കുമെന്ന തരത്തിലുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണ്. ഈ സീസണിൽ വെർച്വൽ ക്യൂ സോഫ്റ്റ്‌വെയറിൽ മാറ്റങ്ങൾ വരുത്തുന്നത് ആലോചനയിലില്ല. നിലവിൽ സോഫ്റ്റ്‌വെയറിൽ മാറ്റം വരുത്തിയാൽ വലിയ സാങ്കേതിക പ്രശ്നങ്ങൾക്ക് കാരണമാകുമോ എന്ന ആശങ്ക ബോർഡിനുണ്ട്. അതിനാൽ എന്തെങ്കിലും പരിഷ്കാരങ്ങൾ ഉണ്ടെങ്കിൽ തന്നെ അത് സീസണിന് ശേഷം മാത്രമേ നടപ്പിലാക്കുകയുള്ളൂ.

വെർച്വൽ ക്യൂ ബുക്കിംഗും ദർശനത്തിന് എത്തുന്നവരുടെ എണ്ണവും തമ്മിലുള്ള വ്യത്യാസത്തിൽ അന്വേഷണം തുടരുകയാണ്. കൂട്ടമായി ബുക്ക് ചെയ്യുന്ന തരത്തിലുള്ള അസ്വാഭാവികതകൾ പരിശോധനയിൽ കണ്ടെത്തിയാൽ മാത്രമേ നടപടികളിലേക്ക് കടക്കുകയുള്ളൂ. പ്രാഥമിക പരിശോധനയിൽ പ്രത്യേകിച്ച് അസ്വാഭാവികതകളൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് പൊലീസിന്റെയും ദേവസ്വം ബോർഡിന്റെയും വിലയിരുത്തൽ. വെള്ളിയാഴ്ച മുതൽ സന്നിധാനത്തേക്ക് എത്തുന്ന തീർത്ഥാടകരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായിട്ടുണ്ട്. വെള്ളിയാഴ്ച 60,000 പേരും ശനിയാഴ്ച 61,000 പേരും ദർശനം നടത്തി. ഇന്ന് രാവിലെ 11 മണി വരെ മാത്രം 28,000 തീർത്ഥാടകർ മലയിലെത്തിയിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പമ്പയിൽ വസ്ത്രങ്ങൾ ഉപേക്ഷിച്ചാൽ പിഴ, കർശന നിരോധനം മറികടന്നാൽ പ്രോസിക്യൂഷൻ നടപടി
സുപ്രധാന നീക്കവുമായി സംസ്ഥാന സർക്കാർ; ഹൈക്കോടതിയെ സമീപിക്കുമെന്ന് മന്ത്രി കെ മുരളീധരൻ; ശബരിമലയിലെ വെർച്വൽ ക്യൂ ബുക്കിങ് വർധിപ്പിക്കാൻ ആവശ്യപ്പെടും