സാക്ഷികളെ സ്വാധീനിക്കരുത്, അന്വേഷണ ഉദ്യോ​ഗസ്ഥന് മുന്നിൽ ഹാജരാകണം; ഷിംജിതയ്ക്ക് ഉപാധികളോടെ ജാമ്യം, ഷിംജിത ജയിലില്‍ തുടരണമെന്ന് ദീപക്കിൻ്റെ കുടുംബം

Published : Feb 11, 2026, 08:36 PM IST
shimjitha

Synopsis

കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. 22 ദിവസം നീണ്ട ജയില്‍വാസത്തിനൊടുവിലാണ് ഷിംജിത ഇന്ന് വൈകുന്നേരം പുറത്തിറങ്ങിയത്.

കോഴിക്കോട്: ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ചുള്ള വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെട്ടതില്‍ മനംനൊന്ത് കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയെന്ന കേസില്‍ പ്രതി ഷിംജിത മുസ്തഫക്ക് ജാമ്യം. കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. 22 ദിവസം നീണ്ട ജയില്‍വാസത്തിനൊടുവിലാണ് ഷിംജിത ഇന്ന് വൈകുന്നേരം പുറത്തിറങ്ങിയത്. മാസത്തില്‍ രണ്ടാമത്തെയും നാലാമത്തേയും വെള്ളിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കാന്‍ പാടില്ലെന്നും അമ്പതിനായിരം രൂപയുടെ രണ്ട് ആള്‍ജാമ്യം തുടങ്ങിയ ഉപധികളാണ് ജാമ്യവ്യവസ്ഥയിൽ പറയുന്നത്. പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയാണ് ഷിംജിതയ്ക്ക് ജാമ്യം അനുവദിച്ചത്. കോഴിക്കോട് ജില്ലാ ജയില്‍ നിന്നും പുറത്തിറങ്ങിയ ഷിംജിത മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ല.

നേരത്തെ കുന്നമംഗലം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പരാതിയില്‍ ഉറച്ചു നില്‍ക്കുന്നെന്നും ലൈംഗിക അതിക്രമം ബസില്‍ നേരിട്ടെന്നും ഷിംജിത പ്രതികരിച്ചിരുന്നു. ഷിംജിത ജയിലില്‍ തുടരണമായിരുന്നെന്നായിരുന്നു ദീപക്കിന്റെ കുടുംബത്തിന്റെ പ്രതികരണം. പയ്യന്നൂരിലെ സ്വകാര്യ ബസില്‍ വെച്ച് ലൈംഗിക അതിക്രമം നടത്തിയെന്നാരോപിച്ചുള്ള വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ കഴിഞ്ഞ ജനുവരി 17നാണ് ദീപക്ക് വീട്ടില്‍ ജീവനൊടുക്കിയത്. ഒളിവില്‍പ്പോയ ഷിംജിതയെ 21 നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്ത് 10 കോടിയുടെ വീടും വസ്തുവും തട്ടിയെടുത്ത സംഭവം; ആസൂത്രിത ഗൂഢാലോചനയുടെ വിവരങ്ങൾ പുറത്ത്, യഥാർത്ഥ ഉടമ അമേരിക്കയിൽ
കാറുടമ ഇർഫാന് കൗൺസിലിങ്ങ് നൽകി, ഒപ്പം ലൈസൻസും സസ്പെൻഡ് ചെയ്തു; തീ തുപ്പി കാറുമായി അഭ്യാസ പ്രകടനത്തിൽ നടപടി