ദീപാവലി കാലത്ത് ദില്ലിയിൽ പടക്ക നിരോധനം നടപ്പായോ, ദില്ലി സർക്കാരും ദില്ലി പൊലീസും ഉത്തരം പറയണം:സുപ്രീംകോടതി

Published : Nov 04, 2024, 04:49 PM IST
ദീപാവലി കാലത്ത് ദില്ലിയിൽ പടക്ക നിരോധനം നടപ്പായോ, ദില്ലി സർക്കാരും ദില്ലി പൊലീസും ഉത്തരം പറയണം:സുപ്രീംകോടതി

Synopsis

പടക്ക നിരോധനം നടപ്പിലായില്ലെന്ന മാധ്യമ റിപ്പോർട്ടുകൾ നിരവധിയുണ്ട്. എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചുവെന്നതിന് മറുപടി വേണം. 

ദില്ലി: ദീപാവലി കാലത്ത് ദില്ലിയിൽ പടക്ക നിരോധനം നടപ്പായോ എന്ന ചോദ്യവുമായി സുപ്രീംകോടതി. ദില്ലി സർക്കാരും ദില്ലി പൊലീസും ഉത്തരം പറയണമെന്നും കോടതി ആവശ്യപ്പെട്ടു. പടക്ക നിരോധനം നടപ്പിലായില്ലെന്ന മാധ്യമ റിപ്പോർട്ടുകൾ നിരവധിയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചുവെന്നതിന് മറുപടി വേണം.  സർക്കാരിനും പൊലീസ് കമ്മിഷണർക്കും കോടതി നോട്ടിസയച്ചു.

മലിനീകരണം തടയുന്നതിനും പടക്ക നിരോധനം നടപ്പാക്കുന്നതിനും സ്വീകരിച്ച നടപടികളെക്കുറിച്ച് സത്യവാങ്മൂലം സമർപ്പിക്കണം. അടുത്തവർഷം ദീപാവലി ആഘോഷിക്കുമ്പോൾ നിരോധനം പാലിക്കാൻ എന്ത് നടപടിയെടുക്കാൻ കഴിയുമെന്നും കോടതി ചോദിച്ചു. ശാശ്വതമായ പടക്ക നിരോധനം ആണ് യിലുണ്ടാകേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി.

PREV
Read more Articles on
click me!

Recommended Stories

കോട്ടയത്തെ കിടിലൻ 'ഹാങ്ഔട്ട് സ്പോട്ട്' പക്ഷേ പോസ്റ്റ് ഓഫീസ് ആണ് ! കേരളത്തിലെ ആദ്യ ജെൻസി പോസ്റ്റ് ഓഫീസ് വിശേഷങ്ങൾ
വിസി നിയമന തര്‍ക്കം; ഗവര്‍ണര്‍-മന്ത്രിമാര്‍ കൂടിക്കാഴ്ചയില്‍ മഞ്ഞുരുകിയില്ല, മുഖ്യമന്ത്രി വരാത്തത് എന്തെന്ന് മന്ത്രിമാരോട് ഗവര്‍ണര്‍