'കോൺഗ്രസിൽ ഉൾപ്പാർട്ടി ജനാധിപത്യമുണ്ട്'; ഉമ്മൻചാണ്ടിയുടെ കാലത്തും ആൻറണിയുടെ കാലത്തും വിമർശനം വന്നിരുന്നുവെന്ന് ദീപ്തി മേരി വര്‍ഗീസ്

Published : Oct 02, 2026, 12:34 PM IST
Adoor Prakash

Synopsis

കോൺഗ്രസിൽ ഉൾപ്പാർട്ടി ജനാധിപത്യം ഉള്ളതുകൊണ്ടാണ് വിമർശനങ്ങൾ ഉണ്ടാകുന്നതെന്ന് ദീപ്തി മേരി വർഗീസ് വ്യക്തമാക്കി. ഉമ്മൻചാണ്ടിയുടെയും എ.കെ. ആന്റണിയുടെയും കാലത്തും ഇത്തരം ക്രിയാത്മക വിമർശനങ്ങൾ ഉണ്ടായിട്ടുണ്ട്. അടൂർ പ്രകാശിന്റെ അഭിപ്രായങ്ങൾ പാർട്ടി നേതൃത്വം ചർച്ചയിലൂടെ പരിഹരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

കൊച്ചി: കോൺഗ്രസിൽ ഉൾപ്പാർട്ടി ജനാധിപത്യമുണ്ടെന്നും അതിന്റെ ഭാ​ഗമായിരിക്കാം അടൂർ പ്രകാശിന്റെ വിമർശനമെന്നും കോൺ​ഗ്രസ് നേതാവ് ദീപ്തി മേരി വര്‍ഗീസ്. പാർട്ടിയിലെ എല്ലാവർക്കും അഭിപ്രായം പറയാമെന്നും അടൂർ പ്രകാശ് പറഞ്ഞ വിഷയം അറിയില്ലെന്നും ദീപ്തി മേരി വർ​ഗീസ് വ്യക്തമാക്കി. ഉൾപ്പാർട്ടി ജനാധിപ്യത്തിന്റെ ഭാഗമായി വിമർശനാത്മകമായി പല കാര്യങ്ങളും ചൂണ്ടിക്കാണിക്കും. ക്രിയാത്മകമായി വിമർശനം കോൺഗ്രസിൽ എല്ലാകാലത്തും ഉണ്ടായിട്ടുണ്ട്. അതിന്റെ ഭാഗമായിട്ടാകാം അടൂർ പ്രകാശ് പറഞ്ഞത്. ദേവരാജന് നിയമനം നൽകിയത് യുഡിഎഫിൽ ഉന്നയിച്ചോ ഇല്ലയോ എന്ന് എനിക്കറിയില്ല. എല്ലാ മന്ത്രിമാരും ഉൾപ്പെടുന്ന ക്യാബിനറ്റിൽ ചർച്ചചെയ്താണ് തീരുമാനിച്ചത്.

ഉമ്മൻചാണ്ടിയുടെ കാലത്തും എകെ ആൻറണിയുടെ കാലത്തും പാർട്ടിക്കുള്ളിൽ നിന്ന് വിമർശനം വന്നിട്ടുണ്ട്. അടൂർ പ്രകാശ് എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ പാർട്ടി നേതൃത്വം അത് ആലോചിക്കട്ടെ. ചർച്ചയിലൂടെ എല്ലാ വിഷയത്തിനും പരിഹാരമുണ്ടാകും. പാർട്ടിയുടെ മുഖം വികൃതമാക്കുന്ന പ്രസ്താവന ആരും പറയരുത്. യുഡിഎഫ് യോഗങ്ങൾ നടക്കുന്ന എണ്ണം കുറവാണെങ്കിൽ അടൂർ പ്രകാശിന് നേതൃത്വത്തെ അറിയിക്കാമെന്നും അവർ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

യുഡിഎഫിൽ ഹിമാലയൻ പ്രശ്നങ്ങളില്ല; അടൂർ പ്രകാശിനെ തള്ളി മുസ്ലിംലീ​ഗ്
എഐ ഡാൻസ് വീഡിയോ മെറ്റയോട് പറഞ്ഞ് പൊലീസ് നീക്കംചെയ്തു, അത് ശരിയായില്ലെന്ന് താൻ പൊലീസിനോട് പറഞ്ഞു- മുഖ്യമന്ത്രി വി ഡി സതീശൻ