വയനാട് ഉരുൾപൊട്ടൽ പുനരധിവാസ ഫണ്ട്‌ കെപിസിസി തട്ടിച്ചെന്ന പ്രചാരണം പരാതി നൽകി ദീപ്തി മേരി വർ​ഗീസ്

Published : May 22, 2026, 08:31 PM IST
deepthi mary varghese

Synopsis

വ്യാജ സ്ക്രീൻഷോട്ടുകൾ ഉണ്ടാക്കി കോൺഗ്രസിനും യുഡിഎഫിനും എതിരെ തെരഞ്ഞെടുപ്പ് കാലത്ത് സോഷ്യൽ മീഡിയ വഴി വ്യാജപ്രചരണം നടത്തിയ സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെ ഡിജിപിക്ക് പരാതി നൽകിയിരുന്നു.

കൊച്ചി: വയനാട് ഉരുൾപൊട്ടൽ പുനരധിവാസ ഫണ്ട്‌ കെപിസിസി തട്ടിച്ചെന്ന പ്രചാരണത്തിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക് പരാതി നൽകി കോൺ​ഗ്രസ് വനിതാ നേതാവ് ദീപ്തി മേരി വർ​ഗീസ്. വ്യാജ സ്‌ക്രീൻ ഷോട്ടുകൾ പ്രചരിപ്പിച്ചവർക്കെതിരെ നടപടി വേണമെന്നും നേരത്തെ ഡിജിപിക്ക് നൽകിയ പരാതി അന്വേഷിക്കണമെന്നും ദീപ്തി മേരി വർഗീസ് പരാതിയിൽ ആവശ്യപ്പെട്ടു. വ്യാജ സ്ക്രീൻഷോട്ടുകൾ ഉണ്ടാക്കി കോൺഗ്രസിനും യുഡിഎഫിനും എതിരെ തെരഞ്ഞെടുപ്പ് കാലത്ത് സോഷ്യൽ മീഡിയ വഴി വ്യാജപ്രചരണം നടത്തിയ സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെ ഡിജിപിക്ക് പരാതി നൽകിയിരുന്നു.

പരാതിയിൽ അന്വേഷണം ദ്രുതഗതിയിൽ ആക്കണമെന്നും കുറ്റക്കാരെ അടിയന്തരമായി കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പരാതി നൽകിയെന്നും വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ അദ്ദേഹം ഡിജിപിക്ക് നിർദേശം നൽകുകയും ചെയ്തുവെന്നും ദീപ്തി മേരി വർ​ഗീസ് അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മണ്ണിടിച്ചിൽ: മന്ത്രിമാർക്ക് അടിയന്തര നിർദേശവുമായി മുഖ്യമന്ത്രി; `ഉടൻ വയനാട്ടിലെത്തണം', മന്ത്രി ടി സിദ്ദിഖുമായി കൂടിക്കാഴ്ച നടത്തി വി ഡി സതീശന്‍
കുട്ടമ്പുഴയിൽ ആന കിണറ്റിൽ വീണ സംഭവം; ആനയെ കാട്ടിലേക്ക് തന്നെ വിടും, ആരോ​ഗ്യനില തൃപ്തികരമെന്ന് ഡിഎഫ്ഒ, കോട‌നാട്ടേയ്ക്ക് കൊണ്ടുപോകണമെന്ന് നാട്ടുകാർ