എന്നും പതിവ്, ജോലി കഴിഞ്ഞ് തിരിച്ചെത്തിയതിന് പിന്നാലെ ഭർത്താവിൽ നിന്ന് യുവതി നേരിട്ടത് ക്രൂരത; മദ്യലഹരിയിൽ വെട്ടിപ്പരിക്കേൽപ്പിച്ചു

Published : May 22, 2026, 08:29 PM IST
woman seriously injured in domestic attack at puthuppadi

Synopsis

മദ്യപിച്ചെത്തിയ ഭര്‍ത്താവ് യുവതിയെ വാക്കത്തികൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചു. കോഴിക്കോട് പുതുപ്പാടിയിലാണ് സംഭവം

കോഴിക്കോട്: മദ്യപിച്ചെത്തിയ ഭര്‍ത്താവ് യുവതിയെ വാക്കത്തികൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചു. കോഴിക്കോട് പുതുപ്പാടിയിലാണ് സംഭവം. മണല്‍വയല്‍ വെള്ളംകുന്ന് ആദിവാസി ഉന്നതിയിലെ ഷിജി(39) വിനാണ് വെട്ടേറ്റത്. മദ്യലഹരിയിലായിരുന്ന ഭര്‍ത്താവ് ബിജുവാണ് വാക്കത്തി കൊണ്ട് ഷിജിയുടെ തലയ്ക്ക് വെട്ടിയത്. ആഴത്തില്‍ മുറിവേറ്റ ഷിജിയെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പുറത്ത് ജോലിക്ക് പോയിരുന്ന ഷിജി ജോലി കഴിഞ്ഞ് വൈകീട്ട് നലു മണിയോടെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് ഭര്‍ത്താവ് ആക്രമിച്ചത്. ഈ സമയം ഇയാള്‍ വീട്ടില്‍ തന്നെയുണ്ടായിരുന്നു. മദ്യപിച്ച് പതിവായി വീട്ടില്‍ പ്രശ്‌നമുണ്ടാക്കുന്ന ആളാണ് ബിജുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

യദു ഫോണിൽ സംസാരിച്ചതിന് തെളിവില്ല, വിവരാവകാശ രേഖ പുറത്ത്; 'പുറത്താക്കിയത് ആര്യരാജേന്ദ്രനുമായുള്ള പ്രശ്നം കാരണം'
'വ്യക്തിപൂജ തിരുവാതിര പോലും ആസ്വദിക്കുന്ന അവസ്ഥ', കൊല്ലം സിപിഎമ്മിൽ പിണറായിക്കും എംവി ഗോവിന്ദനും രൂക്ഷ വിമര്‍ശനം