അപകീർത്തി കേസ്; രാഹുൽ ഗാന്ധി കുറ്റക്കാരനെന്ന വിധിക്കെതിരെ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്

Published : Apr 24, 2023, 07:19 AM IST
അപകീർത്തി കേസ്; രാഹുൽ ഗാന്ധി കുറ്റക്കാരനെന്ന വിധിക്കെതിരെ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്

Synopsis

മോദി പരാമർശത്തിലെ സൂറത്ത് സെഷൻസ് കോടതിയുടെ വിധിക്കെതിരെയാണ് കോൺഗ്രസ് ഹൈക്കോടതിയെ സമീപിക്കുന്നത്. 

ദില്ലി: അപകീർത്തി കേസിൽ രാഹുൽ ഗാന്ധി കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി വിധിക്കെതിരെ കോൺഗ്രസ് ഇന്ന് ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചേക്കും. മോദി പരാമർശത്തിലെ സൂറത്ത് സെഷൻസ് കോടതിയുടെ വിധിക്കെതിരെയാണ് കോൺഗ്രസ് ഹൈക്കോടതിയെ സമീപിക്കുന്നത്. 

സെഷൻസ് കോടതി വിധിയിൽ അപാകതയുണ്ടെന്നും പരാതിക്കാരൻ പ്രധാനമന്ത്രി അല്ലെന്നതടക്കമുള്ള കാര്യങ്ങൾ രാഹുൽ ഗാന്ധി ഹൈക്കോടതിയിൽ ചൂണ്ടിക്കാട്ടും. അതേസമയം രാഹുൽ നേരിട്ട് ഹാജരാകണമെന്ന പാറ്റ്ന കോടതി നിർദ്ദേശത്തിനെതിരെ സമർപ്പിച്ച ഹർജി ബീഹാർ ഹൈക്കോടതിയും ഇന്ന് പരിഗണിക്കും.മോദി പരാമർശവുമായി ബന്ധപ്പെട്ട ബിഹാറിലെ കേസിലാണ് പാറ്റ്ന കോടതി രാഹുലിനോട് നാളെ ഹാജരാക്കാൻ ആവശ്യപ്പെട്ടിരുന്നത്. ബിജെപി നേതാവ് സുശീൽ കുമാർ മോദിയായിരുന്നു ബീഹാറിലെ പരാതിക്കാരൻ.

PREV
Read more Articles on
click me!

Recommended Stories

നിയമപോരാട്ടത്തിന് രാഹുൽ മാങ്കൂട്ടത്തിൽ; മുൻകൂർ ജാമ്യാപേക്ഷ നാളെ ഹൈക്കോടതി പരിഗണിക്കും
ആരോഗ്യനില മോശമായി; രാഹുൽ ഈശ്വറിനെ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തു, നിരാഹാരം തുടരുന്നു