ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിച്ചിട്ടില്ല; പാകിസ്ഥാൻ ഇനി പ്രകോപനം സൃഷ്ടിച്ചാൽ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്

Published : Apr 02, 2026, 01:22 PM IST
operation sindoor

Synopsis

ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിച്ചിട്ടില്ലെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. പാകിസ്ഥാൻ ഇനി പ്രകോപനം സൃഷ്ടിച്ചാൽ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 

തിരുവനന്തപുരം: ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിച്ചിട്ടില്ലെന്ന് ആവർത്തിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. പാകിസ്ഥാൻ ഇനി പ്രകോപനം സൃഷ്ടിച്ചാൽ ശക്തമായ തിരിച്ചടി ഉണ്ടാകും. ബിജെപി നേതൃത്വത്തിലുള്ള വിമുക്ത ഭടന്മാരുടെ സെൽ സംഘടിപ്പിച്ച വീർ സൈനിക് സമ്മാൻ മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വീരമൃത്യു വരിച്ച സൈനികരുടെ കുടുംബാംഗങ്ങളെയും വിമുക്ത ഭടന്മാരെയും ചടങ്ങിൽ ആദരിച്ചു.

രാജ്യത്തെ സുരക്ഷിതമായ സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. കേരളത്തിൽ നിന്ന് നിരവധി പേർ രാജ്യത്തിനായി ജീവൻ നൽകി. സന്ദീപ് ഉണ്ണികൃഷ്ണൻ അതിൽ ഒരാളാണ്. പക്ഷെ കോൺഗ്രസ്‌ സർക്കാർ സന്ദീപ് ഉണ്ണികൃഷ്ണന് മതിയായ ആദരം നൽകിയില്ല. വൺ റാങ്ക് വൺ പെൻഷൻ കോൺഗ്രസ്‌ സർക്കാർ നടപ്പാക്കിയില്ല. 40 വർഷങ്ങൾ കോൺഗ്രസ്‌ വിമുക്ത ഭടന്മാരെ വഞ്ചിച്ചു. ബിജെപി സർക്കാർ അത് നടപ്പിലാക്കി. 2047ൽ ഇന്ത്യയെ ലോകത്തിലെ മികച്ച നാവിക ശക്തിയായി മാറ്റുകയാണ് ലക്ഷ്യം. മോദി സർക്കാർ ഭീകരവാദത്തിനെതിരെ ശക്തമായ നിലപാടെടുത്തു. ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല. പാകിസ്ഥാൻ ഇനിയും പ്രകോപനം തുടർന്നാൽ ശക്തമായ തിരിച്ചടി ഉണ്ടാകും. പശ്ചിമേഷ്യയിലെ പ്രശ്നം ഗുരുതരമാണ്. ഇന്ത്യക്കാരുടെ സുരക്ഷയ്ക്കായി സർക്കാർ എല്ലാം ചെയുന്നുണ്ടെന്നും. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല, സ്ഥിതി നിരീക്ഷിക്കുകയാണെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മൂന്നാം നാളിലും കേരളത്തിന് വകുപ്പില്ലാ മന്ത്രിമാർ, ഫിഷറീസിൽ തീരാത്ത തർക്കം, വിഡിഎസ് സർക്കാരിന്‍റെ രണ്ടാം മന്ത്രിസഭ യോഗം രാവിലെ, തീരുമാനമാകുമോ?
കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര എങ്ങനെ നടപ്പാക്കും? സതീശൻ സർക്കാർ വിളിച്ച നിർണായക യോഗം ഇന്ന്, 'ഗതാഗത മന്ത്രി' പങ്കെടുക്കുമോ?